കേണിച്ചിറ: ഓട്ടോറിക്ഷ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കേണിച്ചിറ വെല്‍ഫയര്‍ സൊസൈറ്റി എല്‍എല്‍പിയും സംയുക്തമായി രോഗികള്‍ക്ക് പള്ളിക്കവലയില്‍നിന്നും ഗവ. ആപത്രിയിലേക്കും തിരിച്ചും രാവിലെ 8.30 മുതല്‍ 10.30 വരെ സൗജന്യ ഓട്ടോ യാത്രാസൗകര്യം ഏര്‍പ്പെടുത്തി. പള്ളിക്കവലയില്‍നിന്നു ആശുപത്രിയിലേക്കു കുത്തനെയുള്ള കയറ്റം കയറാന്‍ ബുദ്ധിമുട്ടുള്ള രോഗികളെ ഉദ്ദേശിച്ചാണ് സൗജന്യ യാത്രാ പദ്ധതി. മെഡിക്കല്‍ ഓഫിസര്‍ ഡോ. അപര്‍ണ ഫ്ളാഗ് ഓഫ് ചെയ്തു. കെ.ജി. ബാബു, സുന്ദര്‍ലാല്‍, സനകന്‍, ബിജോ ജോസ്, നാരയണന്, ഹരിദാസ് എന്നിവര്‍ പ്രസംഗിച്ചു.