Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FreedomMovement

വന്യജീവികൾക്ക് സഞ്ചാരസ്വാതന്ത്ര്യം; മനുഷ്യർക്ക് സഞ്ചാരനിരോധനം?

വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്ക് വ​​​​ന​​​​ത്തി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​വും അ​​​​തി​​​​ജീ​​​​വ​​​​ന അ​​​​വ​​​​കാ​​​​ശ​​​​വും സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന​​​​തി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ല. അ​​​​വ​​​​യു​​​​ടെ ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യും സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത​​​​ക​​​​ളും ഉ​​​​റ​​​​പ്പാ​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു ത​​​​ന്നെ​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യം സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി മ​​​​നു​​​​ഷ്യ​​​​ർ അ​​​​ധി​​​​വ​​​​സി​​​​ച്ചു​​​​വ​​​​രു​​​​ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​രു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ജീ​​​​വ​​​​നും സ്വ​​​​ത്തി​​​​നും സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കാ​​​​ൻ അ​​​​വ​​​​ർ സ്ഥാ​​​​പി​​​​ച്ച വേ​​​​ലി​​​​ക​​​​ൾ നീ​​​​ക്കംചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം രൂ​​​​പ​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ, അ​​​​വി​​​​ടെ ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വു​​​​മാ​​​​ണ്. ഇ​​​​വി​​​​ടെ, ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ട് ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ കേ​​​​ര​​​​ള​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ അ​​​​തീ​​​​വ ഗൗ​​​​ര​​​​വ​​​​മു​​​​ള്ള ചി​​​​ല ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ക​​​​യാ​​​​ണ്.ദു​​​​ര​​​​ന്ത​​​​മാ​​​​കു​​​​ന്ന ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മം

ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ 23ന് ​​​​ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ്വാ​​​​ഭാ​​​​വി​​​​ക സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് ത​​​​ട​​​​സ​​​​മാ​​​​കു​​​​ന്ന വേ​​​​ലി​​​​ക​​​​ൾ, മ​​​​തി​​​​ലു​​​​ക​​​​ൾ, മ​​​​റ്റ് നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ക​​​​ണ്ടെ​​​​ത്തി ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ൾ​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്നു. ഉ​​​​ത്ത​​​​ര​​​​വി​​​​ന്‍റെ ല​​​​ക്ഷ്യം വ​​​​ന​​​​ഭൂ​​​​മി കൈ​​​യേ​​​​റി​​​​യു​​​​ള്ള അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ ത​​​​ട​​​​യു​​​​ന്ന​​​​താ​​​​ണെ​​​​ങ്കി​​​​ൽ അ​​​​തി​​​​നെ എ​​​​തി​​​​ർ​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ല. എ​​​​ന്നാ​​​​ൽ, നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി അ​​​​വി​​​​ടെ ജീ​​​​വി​​​​ക്കു​​​​ന്ന ക​​​​ർ​​​​ഷ​​​​ക കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് സ്വ​​​​ന്തം ജീ​​​​വ​​​​നും സ്വ​​​​ത്തും കൃ​​​​ഷി​​​​ഭൂ​​​​മി​​​​യും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ സ്ഥാ​​​​പി​​​​ച്ച പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ​​​​യും വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​രം ത​​​​ട​​​​യു​​​​ന്ന അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ളെ​​​​യും ഒ​​​​രേ അ​​​​ള​​​​വു​​​​കോ​​​​ലി​​​​ൽ അ​​​​ള​​​​ക്കാ​​​​നാ​​​​കു​​​​മോ? ഈ ​​​​വേ​​​​ർ​​​​തി​​​​രി​​​​വ് വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​തെ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്തു​​​​ത ഉ​​​​ത്ത​​​​ര​​​​വ് ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക​​​​ക​​​​ൾ​​​​ക്ക് വ​​​​ഴി​​​​യൊ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ആ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ഉ​​​​യ​​​​ർ​​​​ന്ന വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി, ന​​​​ട​​​​പ​​​​ടി അ​​​​ന​​​​ധി​​​​കൃ​​​​ത നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും ആ ​​​​പ​​​​രി​​​​ധി​​​​യും വ്യ​​​​ക്ത​​​​ത​​​​യും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ​​​ത​​​​ന്നെ വ്യ​​​​ക്ത​​​​മാ​​​​യി നി​​​​ർ​​​​വ​​​​ചി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​ലും ഗൗ​​​​ര​​​​വ​​​​മു​​​​ള്ള ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​യ​​​​രു​​​​ന്ന​​​​ത് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ്. ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ച്ച​​​​തെ​​​​ങ്കി​​​​ൽ, നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം അ​​​​വി​​​​ടെ എ​​​​ത്ര​​​​ത്തോ​​​​ളം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു? ക​​​​ള​​​​ക്ട​​​​റും വ​​​​നം​​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്ത ഒ​​​​രു ഓ​​​​ൺ​​​​ലൈ​​​​ൻ യോ​​​​ഗ​​​​മാ​​​​ണ് ന​​​​ട​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ, അ​​​​തി​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യ ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ യോ​​​​ഗ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​നാ​​​​കു​​​​മോ? ഡി​​​​സ്ട്രി​​​​ക്ട് ഡി​​​​സാ​​​​സ്റ്റ​​​​ർ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ ക​​​​ള​​​​ക്ട​​​​ർ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണും ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് കോ-​​​​ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണും ജി​​​​ല്ലാ പൊലി​​​​സ് മേ​​​​ധാ​​​​വി, ജി​​​​ല്ലാ മെ​​​​ഡി​​​​ക്ക​​​​ൽ ഓ​​​​ഫി​​​​സ​​​​ർ, പി​​​​ഡ​​​​ബ്ള്യു​​​​ഡി പ്ര​​​​തി​​​​നി​​​​ധി, ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്‌​​​​സ് മേ​​​​ധാ​​​​വി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ട് ആ ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​രൊ​​​​ക്കെ പ​​​​ങ്കെ​​​​ടു​​​​ത്തു, എ​​​​ന്താ​​​​യി​​​​രു​​​​ന്നു കൃ​​​​ത്യ​​​​മാ​​​​യ അ​​​​ജ​​​​ൻ​​​​ഡ, ക്വോ​​​​റം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നോ, എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച​​​​ക​​​​ൾ, യോ​​​​ഗ​​​​ത്തി​​​​ന്‍റെ മി​​​​നിറ്റ്സ് സൂ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടോ, എ​​​​ന്ത​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് മേ​​​​ൽ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത് തു​​​​ട​​​​ങ്ങി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് വ്യ​​​​ക്ത​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി​​​​ക​​​​ൾ ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ഇ​​​​ത് ഒ​​​​രു സാ​​​​ങ്കേ​​​​തി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ത്തി​​​​ന്‍റെ മാ​​​​ത്രം പ്ര​​​​ശ്ന​​​​മ​​​​ല്ല. ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഒ​​​​രു പ്ര​​​​ദേ​​​​ശ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ത്തി​​​​ലും സ​​​​ഞ്ചാ​​​​ര​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലും ജീ​​​​വി​​​​ത​​​​രീ​​​​തി​​​​യി​​​​ലും പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തു​​​​ന്ന ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളാ​​​​ണ് ഇ​​​​വി​​​​ടെ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ലെ സെ​​​​ക്‌​​​ഷ​​​​ൻ 27 പ്ര​​​​കാ​​​​രം ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി ആ​​​​വ​​​​ശ്യാ​​​​നു​​​​സ​​​​ര​​​​ണം യോ​​​​ഗം ചേ​​​​ര​​​​ണ​​​​മെ​​​​ന്ന് വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു. അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ് ജി​​​​ല്ലാ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ വി​​​​നി​​​​യോ​​​​ഗി​​​​ക്കാ​​​​നു​​​​ള്ള വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും, അ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി പി​​​​ന്നീ​​​​ട് ജി​​​​ല്ലാ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ൽ ‘അ​​​​ടി​​​​യ​​​​ന്ത​​​​ര സാ​​​​ഹ​​​​ച​​​​ര്യം’ എ​​​​ന്ന ഒ​​​​റ്റ വാ​​​​ക്ക് പ​​​​റ​​​​ഞ്ഞ് സ്ഥാ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന ചോ​​​​ദ്യം പ്ര​​​​സ​​​​ക്ത​​​​മാ​​​​ണ്. വ​​​​ന്യ​​​​മൃ​​​​ഗ​​​ശ​​​​ല്യം രൂ​​​​ക്ഷ​​​​മാ​​​​യ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ നി​​​​യ​​​​മം മു​​​​മ്പും ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ത് ഒ​​​​ടു​​​​വി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച​​​​ത് വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ന​​​​ര​​​​ഭോ​​​​ജി​​​​യാ​​​​യ ക​​​​ടു​​​​വ​​​​യെ വെ​​​​ടി​​​​വ​​​​ച്ചു കൊ​​​​ല്ലു​​​​ന്ന​​​​തി​​​​നാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ, ഇ​​​​ന്ന് ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ തി​​​​ക​​​​ച്ചും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​ണ്.

ശാ​​​​സ്ത്രീ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യം

വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ അ​​​​തി​​​​ന് ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ വേ​​​​ണം. ഏ​​​​ത് പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ് യ​​​​ഥാ​​​​ർ​​​​ഥ വ​​​​ന്യ​​​​ജീ​​​​വി ഇ​​​​ട​​​​നാ​​​​ഴി? അ​​​​തി​​​​ന്‍റെ അ​​​​തി​​​​ർ​​​​ത്തി എ​​​​ങ്ങ​​​​നെ നി​​​​ർ​​​​ണ​​​​യി​​​​ച്ചു? ഏ​​​​ത് പ​​​​ഠ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് നി​​​​ർ​​​​ണ​​​​യം? പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ജ​​​​ന​​​​വാ​​​​സ​​​​മു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വി​​​​ടെ​​​​യു​​​​ള്ള കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ജീ​​​​വി​​​​തോ​​​​പാ​​​​ധി​​​​ക​​​​ളും എ​​​​ങ്ങ​​​​നെ സം​​​​ര​​​​ക്ഷി​​​​ക്കും? “വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ സ​​​​ഞ്ചാ​​​​ര​​​​പാ​​​​ത” എ​​​​ന്ന പ​​​​ദം ഭാ​​​​വി​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​രെ കു​​​​ടി​​​​യൊ​​​​ഴി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ഉ​​​​പാ​​​​ധി​​​​യാ​​​​യി മാ​​​​റി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​പ​​​​റ​​​​യാ​​​​നാ​​​​കു​​​​മോ? ഈ ​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ശാ​​​​സ്ത്രീ​​​​യ​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യ മ​​​​റു​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, വ​​​​ന്യ​​​​ജീ​​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് യ​​​​ഥാ​​​​ർ​​​​ഥ പ​​​​രി​​​​ഹാ​​​​രം തേ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്. വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്ക് വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ​​​​വും വെ​​​​ള്ള​​​​വും ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥി​​​​തി മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, ശാ​​​​സ്ത്രീ​​​​യ​​​​മാ​​​​യി നി​​​​ർ​​​​ണ​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വ​​​​ന്യ​​​​ജീ​​​​വി സ​​​​ഞ്ചാ​​​​രപാ​​​​ത​​​​ക​​​​ൾ, ബ​​​​യോ ഫെ​​​​ൻ​​​​സിം​​​ഗ്, സോ​​​​ളാ​​​​ർ ഫെ​​​​ൻ​​​​സിം​​​ഗ്, ട്ര​​​​ഞ്ചു​​​​ക​​​​ൾ, ഡ്രോ​​​​ൺ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​ള്ള നി​​​​രീ​​​​ക്ഷ​​​​ണം, തെ​​​​ർ​​​​മ​​​​ൽ ഇ​​​​മേ​​​​ജി​​​​ങ്, അ​​​​പ​​​​ക​​​​ട​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ മു​​​​ൻ​​​​കൂ​​​​ട്ടി അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ, റാ​​​​പി​​​​ഡ് റെ​​​​സ്പോ​​​​ൺ​​​​സ് ടീ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പ​​​​രി​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. അ​​​​തോ​​​​ടൊ​​​​പ്പം വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ക്ക​​​​ണ​​​​ക്ക്, ആ​​​​വാ​​​​സ​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ൾ, മ​​​​നു​​​​ഷ്യ​​​​വാ​​​​സ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​വ ആ​​​​ക​​​​ർ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശാ​​​​സ്ത്രീ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ളും വേ​​​​ണം. ജ​​​​ന​​​​ങ്ങ​​​​ളെ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് വ​​​​നം വ​​​​ന്യ​​​​ജീ​​​​വി മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​ന്‍റെ നി​​​​ല​​​​വി​​​​ലു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ എ​​​​ത്ര​​​​ത്തോ​​​​ളം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​ണെ​​​​ന്ന് സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും ജ​​​​ന​​​​ങ്ങ​​​​ളെ ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും വേ​​​​ണം.

നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് സ​​​​ർ​​​​ക്കാ​​​​ർ

നി​​​​ല​​​​വി​​​​ൽ ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ ഉ​​​​യ​​​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന ഈ ​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ മാ​​​​ത്രം ഒ​​​​തു​​​​ങ്ങു​​​​ന്ന​​​​ത​​​​ല്ല. പ​​​​ശ്ചി​​​​മ​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വ​​​​നാ​​​​തി​​​​ർ​​​​ത്തി​​​​യോ​​​​ട് ചേ​​​​ർ​​​​ന്ന് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ജീ​​​​വി​​​​ക്കു​​​​ന്ന ജ​​​​ന​​​​ങ്ങ​​​​ൾ വ​​​​യ​​​​നാ​​​​ട്ടി​​​​ലും പാ​​​​ല​​​​ക്കാ​​​​ട്ടും പ​​​​ത്ത​​​​നം​​​​തി​​​​ട്ട​​​​യി​​​​ലും ക​​​​ണ്ണൂ​​​​രി​​​​ലും മ​​​​റ്റുജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​മു​​​​ണ്ട്. ഒ​​​​രു ജി​​​​ല്ല​​​​യി​​​​ൽ ന​​​​ട​​​​പ്പാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ത്ത​​​​ര​​​​മൊ​​​​രു മാ​​​​തൃ​​​​ക പി​​​​ന്നീ​​​​ട് മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലും ആ​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​നാ​​​​വി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ, ഈ ​​​​വി​​​​ഷ​​​​യം അ​​​​തീ​​​​വ​​​​ഗൗ​​​​ര​​​​വ​​​​മാ​​​​യ ച​​​​ർ​​​​ച്ച ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. അ​​​​തോ​​​​ടൊ​​​​പ്പം സ​​​​മീ​​​​പ​​​​കാ​​​​ല​​​​ത്ത്, ഇ​​​​ടു​​​​ക്കി​​​​യോ​​​​ട് ചേ​​​​ർ​​​​ന്നു​​​​കി​​​​ട​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലെ മേ​​​​ഘ​​​​മ​​​​ല​​​​യി​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന കു​​​​ടി​​​​യി​​​​റ​​​​ക്കും അ​​​​ത്ത​​​​രം പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ മ​​​​നു​​​​ഷ്യ​​​​വാ​​​​സ​​​​വും വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ​​​​വും സം​​​​ബ​​​​ന്ധി​​​​ച്ച് ഉ​​​​യ​​​​രു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളും ന​​​​മു​​​​ക്കും ഒ​​​​രു മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​യി കാ​​​​ണേ​​​​ണ്ട​​​​തു​​​​ണ്ട്. ഒ​​​​രു പ്ര​​​​ദേ​​​​ശ​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ മ​​​​നു​​​​ഷ്യ​​​​വാ​​​​സ മേ​​​​ഖ​​​​ല​​​​യു​​​​ടെ പ​​​​രി​​​​ധി ചു​​​​രു​​​​ക്കു​​​​ന്ന സ​​​​മീ​​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു​​​​വെ​​​​ങ്കി​​​​ൽ, അ​​​​തി​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​കാ​​​​ല പ്ര​​​​ത്യാ​​​​ഘാ​​​​തം എ​​​​ന്താ​​​​യി​​​​രി​​​​ക്കും എ​​​​ന്ന ചോ​​​​ദ്യം നി​​​​സാ​​​​ര​​​​മാ​​​​യി ത​​​​ള്ളി​​​​ക്ക​​​​ള​​​​യാ​​​​നാ​​​​വി​​​​ല്ല.

ഇ​​​​വി​​​​ടെ കൂ​​​​ടു​​​​ത​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ടാ​​​​ണ്. ഒ​​​​രു ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ന് പി​​​​ന്നി​​​​ൽ വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ എ​​​​ന്തൊ​​​​ക്കെ​​​​യാ​​​​ണ്? ശാ​​​​സ്ത്രീ​​​​യ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ഏ​​​​തൊ​​​​ക്കെ​​​​യാ​​​​ണ്? തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​മ്പ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യോ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​മാ​​​​യോ ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നോ? ജി​​​​ല്ലാ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ അ​​​​ഥോറി​​​​റ്റി​​​​യു​​​​ടെ മു​​​​ഴു​​​​വ​​​​ൻ അം​​​​ഗ​​​​ങ്ങ​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്ത ഔ​​​​പ​​​​ചാ​​​​രി​​​​ക തീ​​​​രു​​​​മാ​​​​നം ഉ​​​​ണ്ടാ​​​​യോ? നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ഭൂ​​​​വ​​​​കാ​​​​ശ​​​​മു​​​​ള്ള​​​​വ​​​​രു​​​​ടെ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ബാ​​​​ധ്യ​​​​ത​​​​യി​​​​ല്ലേ? സ​​​​ഞ്ചാ​​​​ര​​​​നി​​​​യ​​​​ന്ത്ര​​​​ണ ഉ​​​​ത്ത​​​​ര​​​​വി​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും കാ​​​​ല​​​​പ​​​​രി​​​​ധി​​​​യും പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​മോ? ഈ ​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ മൗ​​​​നം പാ​​​​ലി​​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ത​​​​ല​​​​ത്തി​​​​ൽ എ​​​​ന്താ​​​​ണ് ഇ​​​​വി​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന സം​​​​ശ​​​​യം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​ത്. അ​​​​തി​​​​നാ​​​​ൽ ദു​​​​രൂ​​​​ഹ​​​​ത നീ​​​​ക്കേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം സ​​​​ർ​​​​ക്കാ​​​​രി​​​​നാ​​​​ണ്. വ​​​​നം​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​ണോ ജ​​​​ന​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ ഇ​​​​ത്ത​​​​രം ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ൾ ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ൽ​​​നി​​​​ന്ന് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​ത് എ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ട്.

Latest News

Corehub Up