Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Freestyle Chess

ഫ്രീ​സ്റ്റൈ​ൽ ചെ​സ് വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ൾ​സ​ണെ ത​റ​പ​റ്റി​ച്ച് അ​ർ​ജു​ൻ എ​റി​ഗൈ​സി

വെ​യ്‌​സ​ൻ​ഹാ​സ്: ലോ​ക ചെ​സ്സി​ലെ രാ​ജാ​വ് മാ​ഗ്ന​സ് കാ​ൾ​സ​ണെ അ​മ്പ​ര​പ്പി​ച്ച് ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ അ​ർ​ജു​ൻ എ​റി​ഗൈ​സി. ജ​ർ​മ്മ​നി​യി​ൽ ന​ട​ക്കു​ന്ന ഫി​ഡെ ഫ്രീ​സ്റ്റൈ​ൽ ചെ​സ്സ് വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ യോ​ഗ്യ​താ റൗ​ണ്ടി​ലാ​ണ് അ​ർ​ജു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​ത്തെ മു​ട്ടു​കു​ത്തി​ച്ച​ത്. വെ​റും 28 നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കാ​ൾ​സ​ൺ പ​രാ​ജ​യം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ൽ അ​ർ​ജു​ൻ പു​റ​ത്തെ​ടു​ത്ത അ​ത്യ​പൂ​ർ​വ്വ​മാ​യ ത​ന്ത്ര​മാ​ണ് ചെ​സ്സ് ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച​ത്. ക​ളി ആ​രം​ഭി​ച്ച് ആ​ദ്യ പത്ത് നീ​ക്ക​ങ്ങ​ൾ വ​രെ ത​ന്‍റെ പ്ര​ധാ​ന ക​രു​ക്ക​ളെ ഒ​ന്നും ത​ന്നെ ച​ലി​പ്പി​ക്കാ​തെ, വെ​റും കാ​ലാ​ൾ ക​രു​ക്ക​ളെ മാ​ത്രം മു​ന്നോ​ട്ട് നീ​ക്കി​യാ​ണ് അ​ർ​ജു​ൻ ക​ളി​ച്ച​ത്.

കാ​ൾ​സ​ണെ അ​ട്ടി​മ​റി​ച്ചെ​ങ്കി​ലും അ​ർ​ജു​ന് സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കാ​നാ​യി​ല്ല. ക​ളി​ച്ച ഏ​ഴ് റൗ​ണ്ടു​ക​ളി​ൽ ഒ​രു സ​മ​നി​ല പോ​ലും വ​ഴ​ങ്ങാ​തെ മൂ​ന്ന് വി​ജ​യ​വും നാ​ല് തോ​ൽ​വി​യു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ് അ​ർ​ജു​ൻ ഫി​നി​ഷ് ചെ​യ്ത​ത്. അ​തേ​സ​മ​യം, അ​ർ​ജു​നോ​ട് തോ​റ്റെ​ങ്കി​ലും മി​ക​ച്ച പോ​യി​ന്‍റ് ശ​രാ​ശ​രി​യോ​ടെ മാ​ഗ്ന​സ് കാ​ൾ​സ​ൺ സെ​മി​ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി.

ഫ്രീ​സ്റ്റൈ​ൽ ചെ​സ്സി​ൽ ക​രു​ക്ക​ളു​ടെ സ്ഥാ​നം മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് മാ​ത്രം നി​ശ്ച​യി​ക്കു​ന്ന രീ​തി​യാ​യ​തി​നാ​ൽ, താ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ തീ​രു​മാ​ന​ങ്ങ​ളു​മാ​ണ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്. അ​വി​ടെ​യാ​ണ് അ​ർ​ജു​ൻ എ​ന്ന ഇ​രു​പ​തു​കാ​ര​ൻ ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​ത്തെ അ​മ്പ​ര​പ്പി​ച്ച​ത്.

 

Latest News

Corehub Up