സിനിമ നിർമാണ കന്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ വ്യാജ കാസ്റ്റിംഗ് ഏജന്റുമാർ പണം തട്ടുന്നതായി പരാതി. കന്പനിയുടെ പേരിലുള്ള വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെ സൂക്ഷിണമെന്ന് ചൂണ്ടിക്കാട്ടി കന്പനി ഉടമയും നടനുമായ വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ സിനിമ മോഹികളെ സമീപിക്കുന്നത്. ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ടുവെന്ന് വിശ്വസിപ്പിച്ച ശേഷം വിവിധ ആവശ്യങ്ങൾക്കായി പണം ആവശ്യപ്പെടും.
ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്, കാസ്റ്റിംഗ് കമ്മിഷൻ എന്നീ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുന്നതെന്ന് വിജയ് ബാബു ഫെസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുന്ന രണ്ടു വ്യക്തികളുടെ പേരും നന്പരും ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ ഉദ്യോഗാർഥികളെ ബന്ധപ്പെടുന്നത്. കന്പനിയുടെ പേര് ദുരുപയോഗം ചെയ്തവർക്കെരിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിജയ് ബാബു അറിയിച്ചു.