Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friendly Gathering

Kottayam

സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഓ​ര്‍​മ​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു

ക​ടു​ത്തു​രു​ത്തി: ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സ് 1983-84 ബാ​ച്ച് സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഓ​ര്‍​മ​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. 1983-84 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ലെ പൂ​ര്‍​വവി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാ​മ​ത് സൗ​ഹൃ​ദ കൂ​ട്ടാ​യ്മയാണ് ഓ​ര്‍​മ​ക​ള്‍ എ​ന്ന പേ​രി​ല്‍ കോ​-ഓപ്പറേറ്റീവ് സൊ​സൈ​റ്റി ഹാ​ളി​ല്‍ ഒ​ന്നി​ച്ച​ത്. യോ​ഗ​ത്തി​ല്‍ ആ​ര്‍.​ ജി​ജി​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം പി.​ജി. അ​ശോ​ക​ന്‍ നി​ര്‍​വ​ഹി​ച്ചു. വി​ദ്യാ​ല​യ​ത്തി​ന്‍റെയും നാ​ടി​ന്‍റെയും പ്ര​തി​ഭ​ക​ളെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. ബി​ഡി​എ​സ് പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഡോ ​അ​ക്ഷ​ര ര​മേ​ശ്, പ്ല​സ്ടു ​പ​രീ​ക്ഷ​യി​ല്‍ എല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ അ​ന​ശ്വ​ര ര​മേ​ശ്, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യി​ല്‍ ആ​റാം റാ​ങ്ക് നേ​ടി​യ ഗൗ​രി ന​ന്ദ​ന, ന​ന്ദു കൃ​ഷ്ണ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഓ​ണ​സ​ദ്യ​യും ക​ലാ​സ​ന്ധ്യ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു.

Latest News

Corehub Up