Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FuneralServices

സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെ‌ടുക്കാന്‍ മാര്‍ കല്ലറങ്ങാട്ട് ടോറസില്‍ പൂഞ്ഞാറിലേക്ക്

പാ​ലാ: പ​യ്യാ​നി​ത്തോ​ട്ടം വ​ണ്ട​ന്‍പ്ലാ​വി​ല്‍ ഉ​രു​ള്‍പൊ​ട്ട​ലി​ല്‍ വീ​ട് ത​ക​ര്‍ന്ന് മ​രി​ച്ച അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ളി​ല്‍ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കാ​ന്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പൂ​ഞ്ഞാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത് ടോ​റ​സ് ലോ​റി​യി​ൽ.

പൂ​ഞ്ഞാ​റി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ പ​ല​യി​ട​ത്തും റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി​രു​ന്നു. ചെ​റു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നുപോ​കാ​ത്ത രീ​തി​യി​ൽ വെ​ള​ളം ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ത​ട​സ​പ്പെ​ട​രു​തെ​ന്ന ഉ​ദ്ദേശ്യ​ത്തി​ലാ​ണ് ടോ​റ​സ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി​യും സു​ര​ക്ഷി​ത മാ​ര്‍ഗം സ്വീ​ക​രി​ച്ചും കൃ​ത്യ​സ​മ​യ​ത്ത് ബി​ഷ​പ് പ​ള്ളി​യി​ലെ​ത്തി.

ശ​നി​യാ​ഴ്ച​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ പാ​ലാ ബി​ഷ​പ്സ് ഹൗ​സി​ന്‍റെ മു​ൻ ഭാ​ഗ​ത്തു വ​രെ വെ​ള്ളം ഉ​യ​ർ​ന്നി​രു​ന്നു. പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​യു​ടെ ടോ​റ​സി​ലാ​യി​രു​ന്നു യാ​ത്ര.

Latest News

Corehub Up