Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GDN

ഗോ​പാ​ൽ​സ്വാ​മി നാ​യി​ഡു​വി​ന്‍റെ ബ​യോ​പി​കി​ൽ മാ​ധ​വ​ൻ; ജി​ഡി​എ​ൻ ജൂ​ലൈ 14ന്  

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രി​ക് മോ​ട്ടോ​റി​ന്‍റെ സ്ര​ഷ്ടാ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗോ​പാ​ൽ​സ്വാ​മി ദൊ​രൈ​സ്വാ​മി നാ​യി​ഡു​വി​ന്‍റെ ബ​യോ​പി​ക് സി​നി​മ ജി.​ഡി.​എ​ൻ ജൂ​ലൈ​യ് 17ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ആ​ർ. മാ​ധ​വ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നും പ്ര​മു​ഖ പ​ര​സ്യ സം​വി​ധാ​യ​ക​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ രാ​മ​കു​മാ​റാ​ണ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പു​തു​താ​യി പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​റി​ൽ ജി.​ഡി. നാ​യി​ഡു​വി​ന്‍റെ വേ​ഷ​ത്തി​ലു​ള്ള മാ​ധ​വ​നെ​യും സ​ത്യ​രാ​ജ്, ദു​ഷാ​ര വി​ജ​യ​ൻ എ​ന്നി​വ​രെ​യും കാ​ണാം. "റോ​ക്ക​ട്രി: ദി ​ന​മ്പി ഇ​ഫ​ക്റ്റ്' എ​ന്ന ചി​ത്ര​ത്തി​ന് 2022ലെ ​മി​ക​ച്ച ഫീ​ച്ച​ർ ഫി​ലി​മി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ല​ഭി​ച്ച​തി​നു​ശേ​ഷം, വ​ർ​ഗീ​സ് മൂ​ല​ൻ പി​ക്‌​ചേ​ഴ്‌​സും ട്രൈ​ക​ള​ർ ഫി​ലിം​സും മീ​ഡി​യ മാ​ക്സ് എ​ന്‍റ​ർ​ടെ​യ്മെ​ന്‍റ്സും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പ്രി​യാ​മ​ണി, ജ​യ​റാം, വി​ന​യ് റാ​യ്, ക​നി​ഹ, ഷീ​ല, ക​രു​ണാ​ക​ര​ൻ, ടീ​ജ​യ് അ​രു​ണാ​ച​ലം, ത​മ്പി രാ​മ​യ്യ, വി​ജ​യ് യേ​ശു​ദാ​സ്, ആ​ടു​ക​ളം ന​രേ​ൻ, ജോ​ണി വി​ജ​യ്, ജ​ൻ​സ​ൺ ദി​വാ​ക​ർ, ബ്രി​ജി​ഡ സാ​ഗ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ്. "ഇ​ന്ത്യ​യു​ടെ എ​ഡി​സ​ൺ', "കോ​യ​മ്പ​ത്തൂ​രി​ന്‍റെ സാ​മ്പ​ത്തി​ക സ്ര​ഷ്ടാ​വ്' തു​ട​ങ്ങി​യ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന ജി.​ഡി. നാ​യി​ഡു​വി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ കോ​യ​മ്പ​ത്തൂ​രി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​ന്ത്യ​ൻ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ത​മി​ഴി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ ഹി​ന്ദി, മ​ല​യാ​ളം, ക​ന്ന​ഡ, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ഛായാ​ഗ്രാ​ഹ​ക​നും ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​റും അ​ര​വി​ന്ദ് ക​മ​ല​നാ​ഥ​നാ​ണ്. -പി. ​ശി​വ​പ്ര​സാ​ദ്.

 

Latest News

Corehub Up