വിഴിഞ്ഞം : വെങ്ങാനൂർ ഗോൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 106-ാമത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാനേജർ ദീപ്തി ഗിരീഷ് അധ്യക്ഷത വഹിച്ചു. അഡ്വ. എം. വിൻസന്റ് എംഎൽഎ മുഖ്യാതിഥി ആയിരുന്നു. കേരള ഹൈക്കോടതി റിട്ട. ജഡ്ജി എം.ആർ. ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
മിസ് സൗത്ത് ഇന്ത്യ 2025 ലിസ് ജെയ്മോൻ ജേക്കബ് വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. പൂർവ വിദ്യാർഥിനിയും കൃഷി ഓഫീസറുമായ അനുശ്രീ, പിടിഎ പ്രസിഡന്റ് അഡ്വ. ടി. വെങ്കിടേശൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ഡി.ബി. പ്രേമജ് കുമാർ സ്വാഗതവും പ്രധാനാധ്യാപകൻ ബി.വി. രഞ്ജിത് കുമാർ നന്ദിയും പറഞ്ഞു.