Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaganyaan Yatrikan

ഗ​ഗ​ൻ​യാ​ൻ യാ​ത്രി​ക​ൻ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ശു​ഭാ​ൻ​ഷു ശു​ക്ല നാ​ളെ തൈ​ക്കാ​ട് മോ​ഡ​ൽ സ്കൂ​ളി​ലെ​ത്തും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തി​ലെ യാ​ത്രി​ക​ൻ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ശു​ഭാ​ൻ​ഷു ശു​ക്ല നാ​ളെ തൈ​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് മോ​ഡ​ൽ സ്കൂ​ൾ സ​ന്ദ​ർ​ശി​ക്കും. സ്കൂ​ളി​ലെ സ്പേ​സ് ക്ല​ബ്ബാ​യ 'ബി​യോ​ണ്ട് ദ ​ഹൊ​റൈ​സ​ൺ' സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം എ​ത്തു​ന്ന​ത്. മാ​ർ​ച്ച് 28-ന് ​ഉ​ച്ച​യ്ക്ക് 12.30-ന് ​സ്കൂ​ൾ അ​സം​ബ്ലി ഹാ​ളി​ലാ​ണ് ച​ട​ങ്ങു ന​ട​ക്കു​ന്ന​ത്.

ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ഷ​ണ രം​ഗ​ത്തെ ഇ​ന്ത്യ​യു​ടെ പു​തി​യ കു​തി​പ്പു​ക​ളെ​ക്കു​റി​ച്ചും ഗ​ഗ​ൻ​യാ​ൻ ദൗ​ത്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. വ​രും​ത​ല​മു​റ​യി​ൽ ശാ​സ്ത്ര​ബോ​ധ​വും ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ താ​ത്പ​ര്യ​വും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്പേ​സ് ക്ല​ബ് ഈ ​കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ​ക്കും പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കെ. ​വി. പ്ര​മോ​ദ് അ​റി​യി​ച്ചു

Latest News

Corehub Up