Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gains

ചരിത്രമെഴുതി ഒക്‌ടോബർ! വാ​​ഹ​​ന വി​​ൽ​​പ​​ന​​, ജി​​എ​​സ്ടി​ വരുമാനം, പ്ര​​തി​​ദി​​ന യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​ളുടെ എണ്ണത്തിലും മുന്നേറ്റം

ന്യൂ​​ഡ​​ൽ​​ഹി: റി​​ക്കാ​​ർ​​ഡ് വാ​​ഹ​​ന വി​​ൽ​​പ​​ന​​യും ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വു​​മു​​യ​​ർ​​ന്ന ജി​​എ​​സ്ടി വ​​രു​​മാ​​ന​​വു​​മാ​​യി ന​​ട​​പ്പ് സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ന്‍റെ മൂ​​ന്നാം പാ​​ദ​​ത്തി​​ൽ ​​രാ​​ജ്യ​​ത്ത് മി​​ന്നും തു​​ട​​ക്കം. ഒ​​ക്‌​​ടോ​​ബ​​ർ മാ​​സ​​ത്തി​​ൽ യു​​പി​​ഐ വ​​ഴി​​യു​​ള്ള പ്ര​​തി​​ദി​​ന പ​​ണ​​മി​​ട​​പാ​​ടു​​ക​​ൾ ആ​​ദ്യ​​മാ​​യി ഒ​​രു ല​​ക്ഷം കോ​​ടി രൂ​​പ​​യെ​​ന്ന ച​​രി​​ത്ര നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ടു.

ആ​​ഗോ​​ള അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളും പ​​ണ​​പ്പെ​​രു​​പ്പ ഭീ​​ഷ​​ണി​​ക​​ളും നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ഴും, ഉ​​ത്സ​​വ സീ​​സ​​ൺ ഡി​​മാ​​ൻ​​ഡും ശ​​ക്ത​​മാ​​യ ഉ​​പ​​ഭോ​​ഗ​​വും ഇ​​ന്ത്യ​​ൻ സ​​മ്പ​​ദ്‌​​ വ്യ​​വ​​സ്ഥ​​യ്ക്ക് ക​​രു​​ത്തു​​പ​​ക​​രു​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​ക​​ളാ​​ണ് ഒ​​ക്‌​​ടോ​​ബ​​റി​​ലെ ക​​ണ​​ക്കു​​ക​​ൾ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

◄ യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ളി​​ലും ജി​​എ​​സ്ടി വ​​രു​​മാ​​ന​​ത്തി​​ൽ കു​​തി​​പ്പ്

ഡി​​ജി​​റ്റ​​ൽ പ​​ണ​​മി​​ട​​പാ​​ടു​​ക​​ളി​​ലും രാ​​ജ്യം പു​​തി​​യ ഉ​​യ​​ര​​ങ്ങ​​ൾ തൊ​​ട്ടു. ഒ​​ക്‌​​ടോ​​ബ​​റി​​ൽ യു​​പി​​ഐ വ​​ഴി 2,550 കോ​​ടി ഇ​​ട​​പാ​​ടു​​ക​​ളി​​ലാ​​യി (25.5 ബി​​ല്യ​​ൺ) 31.5 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്നു. മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 23 ശ​​ത​​മാ​​ന​​വും മൂ​​ല്യ​​ത്തി​​ൽ 15.6 ശ​​ത​​മാ​​ന​​വും വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. പ്ര​​തി​​ദി​​ന ശ​​രാ​​ശ​​രി ഇ​​ട​​പാ​​ട് മൂ​​ല്യം 1,01,710 കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു.

സാ​​മ്പ​​ത്തി​​ക ഉ​​ണ​​ർ​​വി​​ന്‍റെ മ​​റ്റൊ​​രു പ്ര​​ധാ​​ന സൂ​​ച​​ക​​മാ​​യ മൊ​​ത്തം ജി​​എ​​സ്ടി വ​​രു​​മാ​​നം ഒ​​ക്‌​​ടോ​​ബ​​റി​​ൽ 2.31 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. മു​​ൻ​​വ​​ർ​​ഷ​​ത്തെ ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 22.9 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ൻ വ​​ർ​​ധ​​ന​​വാ​​ണി​​ത്. ക​​ഴി​​ഞ്ഞ നാ​​ലു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വു​​മു​​യ​​ർ​​ന്ന വ​​ള​​ർ​​ച്ചാ നി​​ര​​ക്കാ​​ണി​​ത്. സെ​​പ്റ്റം​​ബ​​റി​​നെ അ​​പേ​​ക്ഷി​​ച്ച് 14.7 ശ​​ത​​മാ​​നം ഉ​​യ​​ർ​​ച്ച​​യും രേ​​ഖ​​പ്പെ​​ടു​​ത്തി. ഇ​​റ​​ക്കു​​മ​​തി വ​​രു​​മാ​​ന​​ത്തി​​ൽ വ​​ന്ന 42.2 ശ​​ത​​മാ​​ന​​ത്തി​​ന്‍റെ വ​​ർ​​ധ​​ന​​വാ​​ണ് ജി​​എ​​സ്ടി വ​​രു​​മാ​​നം കു​​ത്ത​​നെ ഉ​​യ​​ർ​​ത്താ​​ൻ സ​​ഹാ​​യി​​ച്ച​​ത്.

◄ ഗ്രാ​​മീ​​ണ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യി​​ൽ ആ​​ശ​​ങ്ക

ന​​ഗ​​ര മേ​​ഖ​​ല​​ക​​ളി​​ലും വ്യാ​​വ​​സാ​​യി​​ക രം​​ഗ​​ത്തും ഉ​​ണ​​ർ​​വ് പ്ര​​ക​​ട​​മാ​​ണെ​​ങ്കി​​ലും ഗ്രാ​​മീ​​ണ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യി​​ൽ ചി​​ല തി​​രി​​ച്ച​​ടി​​ക​​ൾ പ്ര​​ക​​ട​​മാ​​ണ്. മ​​ഹീ​​ന്ദ്ര​​യു​​ടെ ട്രാ​​ക്ട​​ർ വി​​ൽ​​പ​​ന​​യി​​ൽ 13.1 ശ​​ത​​മാ​​ന​​വും എ​​സ്കോ​​ർ​​ട്ട്സ് കു​​ബോ​​ട്ട​​യു​​ടെ വി​​ൽ​​പ​​ന​​യി​​ൽ 10.92 ശ​​ത​​മാ​​ന​​വും ഇ​​ടി​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി.

റാ​​ബി സീ​​സ​​ണി​​ലെ വി​​ത​​യ്ക്ക​​ൽ ഒ​​ക്‌​​ടോ​​ബ​​ർ 26 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് 36 ശ​​ത​​മാ​​നം കു​​റ​​ഞ്ഞ് 18 ല​​ക്ഷം ഹെ​​ക്‌​​ട​​റി​​ലൊ​​തു​​ങ്ങി. കൂ​​ടാ​​തെ, അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലെ ജ​​ല​​നി​​ര​​പ്പ് പ​​ത്തു വ​​ർ​​ഷ​​ത്തെ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ 18.4 ശ​​ത​​മാ​​നം താ​​ഴെ​​യാ​​ണെ​​ന്ന​​തും ശീ​​ത​​കാ​​ല വി​​ള​​ക​​ളെ ബാ​​ധി​​ച്ചേ​​ക്കാം. മോ​​ശം കാ​​ലാ​​വ​​സ്ഥ തു​​ട​​ർ​​ന്നാ​​ൽ ന​​ട​​പ്പ് സാ​​മ്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ൽ കാ​​ർ​​ഷി​​ക വ​​ള​​ർ​​ച്ച ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യാ​​കു​​ക​​യോ നെ​​ഗ​​റ്റീ​​വ് ആ​​കു​​ക​​യോ ചെ​​യ്തേ​​ക്കാ​​മെ​​ന്ന് സാ​​മ്പ​​ത്തി​​ക വി​​ദ​​ഗ്ധ​​ർ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു​​ണ്ട്.

◄ അ​​ഞ്ചു ല​​ക്ഷം ക​​ട​​ന്ന് പാ​​സ​​ഞ്ച​​ർ വാ​​ഹ​​നവി​​ൽ​​പ​​ന

ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി രാ​​ജ്യ​​ത്തെ പ്ര​​തി​​മാ​​സ പാ​​സ​​ഞ്ച​​ർ വാ​​ഹ​​ന മൊ​​ത്ത​​വി​​ൽ​​പ​​ന അ​​ഞ്ചു ല​​ക്ഷം യൂ​​ണി​​റ്റ് പി​​ന്നി​​ട്ടു. ഒ​​ക്‌​​ടോ​​ബ​​റി​​ൽ 5.25 ല​​ക്ഷം മു​​ത​​ൽ 5.3 ല​​ക്ഷം വ​​രെ വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് വി​​റ്റ​​ഴി​​ച്ച​​ത്; മു​​ൻ​​വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 12 മു​​ത​​ൽ 13 ശ​​ത​​മാ​​നം വ​​രെ വ​​ർ​​ധ​​ന. മാ​​രു​​തി സു​​സു​​ക്കി, ടാ​​റ്റ മോ​​ട്ടോ​​ഴ്‌​​സ്, മ​​ഹീ​​ന്ദ്ര, ഹ്യു​​ണ്ടാ​​യ്, കി​​യ തു​​ട​​ങ്ങി​​യ മു​​ൻ​​നി​​ര ക​​മ്പ​​നി​​ക​​ളെ​​ല്ലാം റി​​ക്കാ​​ർ​​ഡ് പ്ര​​തി​​മാ​​സ വി​​ൽ​​പ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി.

മാ​​രു​​തി സു​​സു​​ക്കി 20.45 ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യോ​​ടെ 2.12 ല​​ക്ഷം കാ​​റു​​ക​​ൾ വി​​റ്റ​​ഴി​​ച്ച​​പ്പോ​​ൾ, ടാ​​റ്റ മോ​​ട്ടോ​​ഴ്‌​​സ് 20.87 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വോ​​ടെ 73,894 യൂ​​ണി​​റ്റു​​ക​​ൾ നി​​ര​​ത്തി​​ലി​​റ​​ക്കി. ഇ​​രു​​ച​​ക്ര വാ​​ഹ​​ന വി​​പ​​ണി​​യി​​ലും മി​​ക​​ച്ച മു​​ന്നേ​​റ്റ​​മു​​ണ്ടാ​​യി; ടി​​വി​​എ​​സ് മോ​​ട്ടോ​​ർ 22.09 ശ​​ത​​മാ​​ന​​വും ഹോ​​ണ്ട 11 ശ​​ത​​മാ​​ന​​വും വി​​ൽ​​പ​​ന വ​​ള​​ർ​​ച്ച നേ​​ടി.

Business

ആ​ര്‍​എ​ഫ്എ​സ്എ​ല്ലി​ന് നേ​ട്ടം

കൊ​​​​ച്ചി: ധ​​​​ന​​​​കാ​​​​ര്യ സേ​​​​വ​​​​ന സ്ഥാ​​​​പ​​​​ന​​​​മാ​​​​യ റി​​​​ച്ച്ഫീ​​​​ല്‍​ഡ് ഫി​​​​നാ​​​​ന്‍​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ (ആ​​​​ര്‍​എ​​​​ഫ്എ​​​​സ്എ​​​​ല്‍) വ​​​​രു​​​​മാ​​​​നം 5.03 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 159.70 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 13.06 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

ഈ ​​​​സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തെ നാ​​​​ലു പാ​​​​ദ​​​​ങ്ങ​​​​ളി​​​​ലെ മൊ​​​​ത്തം ലാ​​​​ഭം 35.26 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി. ക​​​​മ്പ​​​​നി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന ആ​​​​സ്തി​​​​ക​​​​ളു​​​​ടെ ആ​​​​കെ മൂ​​​​ല്യം 28.35 കോ​​​​ടി​​​​യി​​​​ല്‍നി​​​​ന്ന് 171.29 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച​​​​യോ​​​​ടെ 76.92 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു.

Business

ഡോളറിനെതിരേ രൂപയുടെ മൂല്യം വർധിച്ചു; 61 പൈസയുടെ നേട്ടം

മും​​ബൈ: ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നു​​കൂ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്ന് യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ടം. ബു​​ധ​​നാ​​ഴ്ച വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ൾ രൂ​​പ​​യു​​ടെ മൂ​​ല്യം 61 പൈ​​സ വ​​ർ​​ധി​​ച്ച് 94.57 എ​​ന്ന നി​​ല​​യി​​ലെ​​ത്തി.

ഗ​​ൾ​​ഫ് മേ​​ഖ​​ല​​യി​​ലെ സം​​ഘ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​യ​​വ് വ​​ന്ന​​തും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​ഞ്ഞ​​തു​​മാ​​ണ് രൂ​​പ​​യ്ക്കു ക​​രു​​ത്താ​​യ​​ത്.

രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്ത​​ക​​ർ​​ച്ച ത​​ട​​യാ​​ൻ ആ​​ർ‌​​ബി‌​​ഐ നേ​​രി​​ട്ട​​ല്ലാ​​തെ ന​​ട​​ത്തു​​ന്ന ഇ​​ട​​പെ​​ട​​ലു​​ക​​ളും വി​​പ​​ണി​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​ക്കി. വി​​ദേ​​ശ​​നാ​​ണ്യ ശേ​​ഖ​​രം നേ​​രി​​ട്ട് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നു പ​​ക​​രം പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ൾ വ​​ഴി വി​​ദേ​​ശ​​നാ​​ണ്യ ബോ​​ണ്ടു​​ക​​ൾ ഇ​​റ​​ക്കി ഡോ​​ള​​ർ എ​​ത്തി​​ക്കാ​​നാ​​ണ് ആ​​ർ​​ബി​​ഐ ശ്ര​​മി​​ക്കു​​ന്ന​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം മൂ​​ല്യം 95.44 എ​​ന്ന റി​​ക്കാ​​ർ​​ഡ് താ​​ഴ്ച​​യി​​ലേ​​ക്ക് പോ​​യ​​പ്പോ​​ൾ​​ത​​ന്നെ ആ​​ർ​​ബി​​ഐ​​യു​​ടെ സ​​ജീ​​വ ഇ​​ട​​പെ​​ട​​ലു​​ക​​ൾ തു​​ട​​ങ്ങി​​യി​​രു​​ന്നു.

ഇ​​തോ​​ടൊ​​പ്പം ഇ​​ന്ത്യ​​യു​​ടെ സേ​​വ​​നമേ​​ഖ​​ല​​യി​​ലെ വ​​ള​​ർ​​ച്ച ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ അ​​ഞ്ച് മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​യ 58.8-ൽ ​​എ​​ത്തി​​യെ​​ന്ന റി​​പ്പോ​​ർ​​ട്ടും ഇ​​ന്ത്യ​​ൻ സ​​മ്പ​​ദ്‌​​വ്യ​​വ​​സ്ഥ​​യു​​ടെ ക​​രു​​ത്ത് തെ​​ളി​​യി​​ക്കു​​ന്ന​​താ​​യി.

ഡോ​​ള​​ർ ഇ​​ൻ​​ഡ​​ക്സി​​ലെ ഇ​​ടി​​വും രൂ​​പ​​യു​​ടെ മു​​ന്നേ​​റ്റ​​ത്തി​​ന് സ​​ഹാ​​യ​​ക​​ര​​മാ​​യി​​ട്ടു​​ണ്ട്.

National

ഇന്ത്യക്ക് പ്രതിരോധ കയറ്റുമതിയിൽ നേട്ടം; ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം രാ​​​ജ്യം 38,424 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​താ​​​യി കേ​​​ന്ദ്ര പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യം.

മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ നേ​​​ടി​​​യ​​​താ​​​യും മ​​​ന്ത്രാ​​​ല​​​യം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

2024-25 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 14802 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യാ​​​ണ് ക​​​ഴി​​​ഞ്ഞസാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ​​​ത്.

പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ സ​​​ർ​​​വ​​​കാ​​​ല നേ​​​ട്ട​​​മാ​​​ണി​​​ത്. ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 54.84 ശ​​​ത​​​മാ​​​നം പൊ​​​തു​​​മേ​​​ഖ​​​ലാ​​​ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും 45.16 ശ​​​ത​​​മാ​​​നം സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​മാണെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

മു​​​ൻ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം 128ൽ​​​നി​​​ന്ന് 145 ആ​​​യി ഉ​​​യ​​​ർ​​​ന്നു.

2025ൽ 35,000 ​​​കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന സ്ഥാ​​​ന​​​ത്താ​​​ണ് 38424 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി സാ​​​ധ്യ​​​മാ​​​യ​​​തെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം വ്യ​​​ക്ത​​​മാ​​​ക്കി.

അ​​​തേ​​​സ​​​മ​​​യം, ഈ ​​​അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലും പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ഇ​​​റ​​​ക്കു​​​മ​​​തി ന​​​ട​​​ത്തു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ രാ​​​ജ്യം ഇ​​​ന്ത്യ​​​യാ​​​ണ്. 2021 മു​​​ത​​​ൽ 2025 വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം ആ​​​ഗോ​​​ള ആ​​​യു​​​ധ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ 8.3 ശ​​​ത​​​മാ​​​ന​​​വും ഇ​​​ന്ത്യ​​​യാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​ത്.

Kerala

സോ​ഷ്യ​ൽ മീ​ഡി​യ ജ​ന​പ്രീ​തി​യി​ൽ വ​ള​ർ​ച്ച നേ​ടി ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യാ ജ​​​ന​​​പ്രീ​​​തി​​​യി​​​ൽ വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ൽ​​​എ. ഫേ​​​സ്ബു​​​ക്കി​​​ൽ 1.1 മി​​​ല്യ​​​ണ്‍ (11 ല​​​ക്ഷം) ഫോ​​​ളോ​​​വേ​​​ഴ്സി​​​ൽനി​​​ന്ന് 1.2 മി​​​ല്യ​​​ണ്‍ (12 ല​​​ക്ഷം) ഫോ​​​ളോ​​​വേ​​​ഴ്സി​​​ലേ​​​ക്കാ​​​ണ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ ഗ്രാ​​​ഫ് ഉ​​​യ​​​ർ​​​ന്ന​​​ത്. നേ​​​ര​​​ത്തേ ഉ​​​മ്മ​​​ൻ ചാ​​​ണ്ടി​​​ക്കൊ​​​പ്പം 1.1 മി​​​ല്യ​​​ണ്‍ ഫോ​​​ളോ​​​വേ​​​ഴ്സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക്.


കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളി​​​ൽ ശ​​​ശി ത​​​രൂ​​​ർ മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​ത്. ത​​​രൂ​​​രി​​​ന് 1.6 മി​​​ല്യ​​​ണ്‍ ഫോ​​​ളോ​​​വേ​​​ഴ്സാ​​​ണു​​​ള്ള​​​ത്. യു​​​വ​​​നേ​​​താ​​​ക്ക​​​ളി​​​ൽ പ്ര​​​മു​​​ഖ​​​നാ​​​യ ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി​​​ക്കും 1.2 മി​​​ല്യ​​​ണ്‍ ഫോ​​​ളോ​​​വേ​​​ഴ്സു​​​ണ്ട്.

Latest News

Corehub Up