Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GalleInternationalStadium

ഇ​ന്ത്യ ശ്രീ​ല​ങ്ക ആ​ദ്യ ടെ​സ്റ്റ് മ​ത്സ​രം നാ​ളെ രാ​വി​ലെ 10.00ന്

ഗാ​​ലെ: ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ത​​മ്മി​​ലു​​ള്ള ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യ്ക്ക് നാ​​ളെ തു​​ട​​ക്കം. ഗാ​​ലെ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ നാ​​ളെ രാ​​വി​​ലെ 10ന് ​​മ​​ത്സ​​രം ആ​​രം​​ഭി​​ക്കും. ഇ​​ന്ത്യ​​ക്ക് ശ്രീ​​ല​​ങ്ക വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി​​ല്ലെ​​​​ന്ന് ബൗ​​ളിം​​ഗ് കോ​​ച്ച് മോ​​ർ​​ണി മോ​​ർ​​ക്ക​​ൽ പ​​റ​​ഞ്ഞു.

സ്റ്റാ​​ർ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ ഇ​​ല്ലാ​​തെ ഇ​​റ​​ങ്ങു​​ന്ന ഇ​​ന്ത്യ​​യു​​ടെ ബൗ​​ളിം​​ഗ് ചു​​മ​​ത​​ല മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​നും പ്ര​​സി​​ദ്ധ് കൃ​​ഷ്ണ​​യ്ക്കു​​മാ​​ണ്. ബാ​​റ്റിം​​ഗി​​ൽ സാ​​യ് കൃ​​ഷ്ണ​​യ്ക്ക് പ​​ക​​രം സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ സ്ഥാ​​നം പി​​ടി​​ച്ചു.

ശു​​ഭ്മാ​​ൻ ഗി​​ൽ, കെ.​​എ​​ൽ. രാ​​ഹു​​ൽ. യ​​ശസ്വി ജ​​യ്സ്വാ​​ൾ, ഋ​​ഷ​​ഭ് പ​​ന്ത്, ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ൽ എ​​ന്നി​​വ​​ർ ബാ​​റ്റിം​​ഗ് ന​​ട്ടെ​​ല്ലാ​​കും. മൂ​​ന്ന് ദി​​വ​​സ​​ത്തെ വാം-​​അ​​പ്പ് മ​​ത്സ​​ര​​ത്തി​​ൽ ബാ​​റ്റ​​ർ​​മാ​​രും ബൗ​​ള​​ർ​​മാ​​രും സാ​​ഹ​​ച​​ര്യ​​ങ്ങ​​ളോ​​ട് പൊ​​രു​​ത്ത​​പ്പെ​​ട്ടി​​രു​​ന്നു എ​ന്ന​തും ഇ​ന്ത്യ​ന്‍ പ്ര​തീ​ക്ഷ കൂ​ട്ടു​ന്നു.

പി​​ച്ച് പ​​രി​​ശോ​​ധി​​ച്ച് ഗം​​ഭീ​​ർ

മ​​ത്സ​​ര​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ഗാ​​ലെ അ​​ന്താ​​രാ​​ഷ്ട്ര സ്റ്റേ​​ഡി​​യ​​ത്തി​​ലെ പി​​ച്ച് പ​​രി​​ശോ​​ധി​​ച്ച് ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​ർ. ശ്രീ​​ല​​ങ്ക​​ൻ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ട​​യി​​ലാ​​ണ് അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ ഹെ​​ഡ് കോ​​ച്ച് ഗൗ​​തം ഗം​​ഭീ​​റും ബാ​​റ്റിം​​ഗ് കോ​​ച്ച് സി​​താം​​ഷു കൊ​​ട്ട​​ക്കും പി​​ച്ചി​​ലെ സാ​​ഹ​​ച​​ര്യം നേ​​രി​​ട്ട് വി​​ല​​യി​​രു​​ത്താ​​നാ​​യി എ​​ത്തി.

ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിംഗ്‌ ഇ​​ല​​വ​​നെ തെരഞ്ഞെടു​​ക്കു​​ന്ന​​തി​​ൽ പി​​ച്ചി​​ന്‍റെ സ്വ​​ഭാ​​വം നി​​ർ​​ണാ​​യ​​ക പ​​ങ്ക് വ​​ഹി​​ക്കും. മൂ​​ന്ന് പേ​​സ​​ർ​​മാ​​രെ​​യാ​​ണോ അ​​തോ മൂ​​ന്ന് സ്പി​​ന്ന​​ർ​​മാ​​രെ​​യാ​​ണോ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തേ​​ണ്ട​​തെ​​ന്ന കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല.

ഒ​​ന്നാം ദി​​ന​​ത്തി​​ലെ പി​​ച്ചി​​ന്‍റെ സാ​​ഹ​​ച​​ര്യം കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ത്ത ശേ​​ഷ​​മേ അ​​ന്തി​​മ ബൗ​​ളിം​​ഗ് കോ​​ന്പി​​നേ​​ഷ​​ൻ നി​​ശ്ച​​യി​​ക്കൂ എ​​ന്ന് ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് നേ​​രത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. പി​​ച്ച് പൂ​​ർ​​ണ​​മാ​​യും സ്പി​​ന്നി​​നെ തു​​ണ​​യ്ക്കു​​ന്ന രീ​​തി​​യി​​ല​​ല്ലെ​​ങ്കി​​ൽ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, പ്ര​​സി​​ദ്ധ് കൃ​​ഷ്ണ, ഗു​​ർ​​നൂ​​ർ ബ്രാ​​ർ എ​​ന്നി​​വ​​ർ അ​​ന്തി​​മ ഇ​​ല​​വ​​നി​​ൽ ഇ​​ടം​​പി​​ടി​​ച്ചേ​​ക്കും.

ശ്രീ​​ല​​ങ്ക​​യെ വി​​ര​​ട്ടാ​​നു​​ള്ള പേ​​സ് ഇ​​ന്ത്യ​​ക്കു​​ണ്ട്: മോ​​ർ​​ക്ക​​ൽ

ജ​​സ്പ്രീ​​ത് ബും​​റ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ലും ഇ​​ന്ത്യ​​ൻ പേ​​സ് നി​​ര ശ​​ക്ത​​മാ​​ണെ​​ന്ന് ബോ​​ളിം​​ഗ് കോ​​ച്ച് മോ​​ർ​​ണി മോ​​ർ​​ക്ക​​ൽ. മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് ന​​യി​​ക്കു​​ന്ന യു​​വ​​നി​​ര​​യ്ക്ക് ല​​ങ്ക​​ൻ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലെ ചൂ​​ടും ഈ​​ർ​​പ്പ​​വും മ​​റി​​ക​​ട​​ന്ന് മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​ൻ ക​​ഴി​​യു​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​ത്മ​​വി​​ശ്വാ​​സം പ്ര​​ക​​ടി​​പ്പി​​ച്ചു.

പ്ര​​സി​​ദ്ധ് കൃ​​ഷ്ണ ഏ​​ഴ് ടെ​​സ്റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ് ക​​ളി​​ച്ചി​​ട്ടു​​ള്ള​​ത്. ഗു​​ർ​​നൂ​​ർ ബ്രാ​​റും അ​​ക്വി​​ബ് ന​​ബി​​യു​​മാ​​ക​​ട്ടെ ഇ​​തു​​വ​​രെ ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചി​​ട്ടു​​മി​​ല്ല. അതേസമയം, പ്ര​​സി​​ദ്ധും സി​​റാ​​ജും നാ​​ട്ടി​​ലെ ക​​ടു​​ത്ത ബോ​​ളിം​​ഗ് സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ധാ​​രാ​​ളം ക്രി​​ക്ക​​റ്റ് ക​​ളി​​ച്ച​​വ​​രാ​​ണെ​​ന്നും മോ​​ർ​​ക്ക​​ൽ പ​​റ​​ഞ്ഞു.

“ശ്രീ​​ല​​ങ്ക​​ൻ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ​​യാ​​യി സ്പി​​ന്ന​​ർ​​മാ​​രാ​​ണ് ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്താ​​റു​​ള്ള​​ത്. വ​​ലി​​യ വെ​​ല്ലു​​വി​​ളി ചൂ​​ടും ഈ​​ർ​​പ്പ​​വു​​മാ​​യി​​രി​​ക്കും. അ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ ക്രീ​​സ് എ​​ങ്ങ​​നെ ഉ​​പ​​യോ​​ഗി​​ക്ക​​ണം, നാം ​​കൂ​​ടു​​ത​​ൽ ബു​​ദ്ധി​​പ​​ര​​മാ​​യി ചി​​ന്തി​​ക്ക​​ണം”- മോ​​ർ​​ക്ക​​ൽ കൂ​​ട്ടി​​ചേ​​ർ​​ത്തു.

Latest News

Corehub Up