Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Game 4

ഗു​കേ​ഷ് x സി​ന്‍​ഡ​റോ​വ് നാ​ലാം ഗെ​യിം ഇന്ന്

ഇ​രു​പ​തു​കാ​രാ​യ ഡി. ​ഗു​കേ​ഷും ജോ​വാ​ഖി​ര്‍ സി​ന്‍​ഡ​റോ​വും ത​മ്മി​ല്‍ അ​ര​ങ്ങേ​റു​ന്ന ഫി​ഡെ 2026 ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ടം ക്ലാ​സി ക്ലാ​ഷി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യി. നി​ല​വി​ലെ ചാ​മ്പ്യ​നാ​യ ഗു​കേ​ഷി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ മോ​ശം ഫോ​മും റാ​ങ്കിം​ഗി​ല്‍ പി​ന്നോ​ക്ക​മായതുമൊ​ന്നും ഗു​കേ​ഷി​ന്‍റെ ക​രു​നീ​ക്ക​ത്തി​ന്‍റെ ക​രു​ത്തു ചോ​ര്‍​ത്തി​യി​ല്ല. മൂ​ന്നാം ഗെ​യി​മി​ല്‍ ഗു​കേ​ഷ് അ​ദ്ഭു​ത​ക​ര​മാ​യ വേ​ഗ​ത്തി​ല്‍ തു​ട​ങ്ങു​ക​യും സ​മ​യ​സ​മ്മ​ര്‍​ദം സി​ന്‍​ഡ​റോ​വി​നു​മേ​ല്‍ ഉയർത്തു​ക​യും ചെ​യ്തു. ഇ​ന്ന​ല​ത്തെ വി​ശ്ര​മ​ദി​ന​ത്തി​നു​ശേ​ഷം, നാ​ലാം ഗെ​യി​മി​നാ​യി ഇ​ന്നു വീ​ണ്ടും ഇ​രു​വ​രും മു​ഖാ​മു​ഖം ഇ​റ​ങ്ങും.

മൂ​ന്നു റൗ​ണ്ട് പി​ന്നി​ട്ട​പ്പോ​ള്‍ 1.5 പോ​യി​ന്‍റ് വീ​ത​വു​മാ​യി തു​ല്യ​ത​പാ​ലി​ക്കു​ക​യാ​ണ് ഗു​കേ​ഷും സി​ന്‍​ഡ​റോ​വും. ആ​ദ്യ ഗെ​യിം 38 നീ​ക്ക​ത്തി​ലും ര​ണ്ടാം ഗെ​യിം 20 നീ​ക്ക​ത്തി​ലും ക​ലാ​ശി​ച്ച​പ്പോ​ള്‍ മൂ​ന്നാം ഗെ​യിം 60 നീ​ക്കം​വ​രെ നീ​ണ്ടു.

ഗു​കേ​ഷ് ഞെ​ട്ടി​ച്ചു

ഗു​കേ​ഷി​ന്‍റെ മി​ക​ച്ച ഓ​പ്പ​ണിം​ഗ് ത​യാ​റെ​ടു​പ്പാ​യി​രു​ന്നു മൂ​ന്നാം ഗെ​യി​മി​ന്‍റെ സ​വി​ശേ​ഷ​ത. റൂ​യ് ലോ​പ്പ​സ് ഓ​പ്പ​ണിം​ഗി​ലെ ബെ​ര്‍​ലി​ന്‍ ഡി​ഫ​ന്‍​സ് സ്വീ​ക​രി​ച്ച ഗു​കേ​ഷ്, പ​തി​വ് 5...Nd6-ന് ​പ​ക​രം 5...Be7 എ​ന്ന അ​പൂ​ര്‍​വ നീ​ക്കം ന​ട​ത്തി. റി​യോ ഡി ​ജ​നീ​റോ വ​ക​ഭേ​ദം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​നീ​ക്കം സി​ന്‍​ഡ​റോ​വി​നെ അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ഴ​ക്കി. തു​ട​ര്‍​ന്ന് 8...Nf5 എ​ന്ന നീ​ക്ക​ത്തി​ലൂ​ടെ ഗു​കേ​ഷ് മ​റ്റൊ​രു അ​പൂ​ര്‍​വ വ​ഴി​യും തെ​ര​ഞ്ഞെ​ടു​ത്തു. ആ​ദ്യ 13 നീ​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ര​ണ്ട് മി​നി​റ്റോ​ളം മാ​ത്ര​മാ​ണ് ഗു​കേ​ഷി​ന് വേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ല്‍, മ​റു​പ​ടി ക​ണ്ടെ​ത്താ​ന്‍ സി​ന്‍​ഡ​റോ​വി​ന് ഏ​റെ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നു.

ക്വീ​നു​ക​ള്‍ കൈ​മാ​റി​യ​തോ​ടെ ക​ളി എ​ന്‍​ഡ്ഗെ​യി​മി​ലേ​ക്ക് നീ​ങ്ങി. 20...g5, 19...h5 തു​ട​ങ്ങി​യ കാ​ലാ​ള്‍ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ഗു​കേ​ഷ് രാ​ജാ​വി​ന്‍റെ വ​ശ​ത്ത് സ​മ്മ​ര്‍​ദം സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചു. എ​ന്നാ​ല്‍, 29.f4 എ​ന്ന സി​ന്‍​ഡ​റോ​വി​ന്‍റെ നീ​ക്കം ക​ളി​യി​ല്‍ പു​തി​യ സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു. ഈ ​നീ​ക്കം താ​ന്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഗു​കേ​ഷ് സ​മ്മ​തി​ച്ചു.

40-ാം നീ​ക്ക​ത്തി​ന് മു​മ്പ് സി​ന്‍​ഡ​റോ​വ് ക​ടു​ത്ത സ​മ​യ​സ​മ്മ​ര്‍​ദ​ത്തി​ലാ​യി. അ​വ​സാ​ന നീ​ക്കം ന​ട​ത്താ​ന്‍ വെ​റും എ​ട്ടു സെ​ക്ക​ന്‍​ഡ് മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് അ​ദ്ദേ​ഹം സ​മ​യ​നി​യ​ന്ത്ര​ണം മ​റി​ക​ട​ന്ന​ത്. ഗു​കേ​ഷ് ഒ​രു കാ​ലാ​ളി​ന്‍റെ മു​ന്‍​തൂ​ക്കം നേ​ടി​യെ​ങ്കി​ലും വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ലു​ള്ള ബി​ഷ​പ്പു​ക​ള്‍ ശേ​ഷി​ച്ച എ​ന്‍​ഡ്ഗെ​യി​മി​ല്‍ വി​ജ​യ​ത്തി​ലേ​ക്കു​ള്ള വ​ഴി ക​ണ്ടെ​ത്താ​നാ​യി​ല്ല. സി​ന്‍​ഡ​റോ​വി​ന്‍റെ പ്ര​തി​രോ​ധം ഒ​ടു​വി​ല്‍ സ​മ​നി​ല ഉ​റ​പ്പാ​ക്കി. നാ​ലു​മ​ണി​ക്കൂ​ര്‍ 49 മി​നി​റ്റ് മ​ത്സ​രം നീ​ണ്ടു​നി​ന്നു.

Latest News

Corehub Up