Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ganageetham

തി​രു.​കോ​ർ​പ്പ​റേ​ഷ​നി​ൽ ഗ​ണ​ഗീ​തം പാ​ടി ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​നി​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഗ​ണ​ഗീ​തം പാ​ടി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ. കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ക‍​ഴി​ഞ്ഞ​യു​ട​നെ ബി​ജെ​പി ഗ​ണ​ഗീ​തം ആ​ല​പി​ച്ച​ത്.

‍യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ടെ​യി​ൽ നി​ന്നു​കൊ​ണ്ടാ​ണ് ബിജെപി പ്രവർത്തകർ ഗ​ണ​ഗീ​തം പാ​ടി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ, മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഗ​ണ ഗീ​താ​ലാ​പ​നം.

എ​ന്നാ​ൽ സം​ഭ​വ സ​മ​യം നി​ശ​ബ്ദ​രാ​യി​രു​ന്ന കൗ​ൺ​സില​ർ​മാ​ർ പി​ന്നീ​ട് ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. ബി​ജെ​പി വ​ർ​ഗീ​യ അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ ആ​രോ​പി​ച്ചു.

തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​യ കാ​ര്യ​മാ​ണ് കൗ​ൺ​സി​ൽ ഹാ​ളി​ൽ ന​ട​ന്ന​തെ​ന്നും ബി​ജെ​പി​യു​ടേ​ത് വ​ർ​ഗീ​യ​ത കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും സി​പി​എം കൗ​ൺ​സി​ല​ർ എ​സ്.​പി. ദീ​പ​ക് ആ​രോ​പി​ച്ചു.

റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റും ക​ള​ക്ട​ർ​മാ​രും ഇ​രി​ക്ക​യാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പാ​ട്ടും ഡി​സ്ക്കോ​യും ന​ട​ത്തി​യ​ത്. തു​ട​ക്കം മു​ത​ലേ കോ​ർ​പ്പ​റേ​ഷ​ൻ വ​ർ​ഗീ​യ വ​ൽ​ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​നെ​തി​രെ സി​പി​എം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പെ​ടു​ത്തുന്ന​താ​യും എ​സ്.​പി. ദീ​പ​ക് പ​റ​ഞ്ഞു.

Latest News

Corehub Up