പ്രകമ്പനം സിനിമയിലെ പുതിയ പാട്ട് റിലീസ് ചെയ്തു. മന്ത്രത്തി....തന്ത്രത്തി...ഒരു വമ്പത്തി എന്നു തുടങ്ങുന്ന യൂത്തിന്റെ താളത്തിനൊത്തുള്ള ഗാനമാണ് എത്തിയിരിക്കുന്നത്.
വിനായക് ശശികുമാർ രചിച്ച് ബിബിൻ അശോക് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയും പുഷ്പവതിയുമാണ്.
സാഗർ സൂര്യ, ഗണപതി, അമീൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകമ്പനം. നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ്, എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.