Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GaneshKumar

സ്ഥാനമാനങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ഗണേഷ്‌കുമാര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: ജി. സുകുമാരന്‍ നായര്‍

ച​​​ങ്ങ​​​നാ​​​ശേ​​​രി: എ​​​ല്ലാ സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ളും ന​​​ഷ്ട​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ എ​​​ന്‍എ​​​സ്എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തെ​​​ന്ന് എ​​​ന്‍എ​​​സ്എ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​ സു​​​കു​​​മാ​​​ര​​​ന്‍നാ​​​യ​​​ര്‍.

എ​​​ന്‍എ​​​സ്എ​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​മി​​​ല്ലെ​​​ന്ന കെ.​​​ബി.​​​ ഗ​​​ണേ​​​ഷ് കു​​​മാ​​​റി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ട് പെ​​​രു​​​ന്ന എ​​​ന്‍എ​​​സ്എ​​​സ് ആ​​​സ്ഥാ​​​ന​​​ത്ത് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​കു​​​മാ​​​ര​​​ന്‍ നാ​​​യ​​​ര്‍.

എ​​​ന്‍എ​​​സ്എ​​​സ് ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ജ​​​നാ​​​ധി​​​പ​​​ത്യ​​​മി​​​ല്ലെ​​​ന്ന് ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​റി​​​ന് ബോ​​​ധ്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കോ​​​ട​​​തി​​​യി​​​ല്‍ കേ​​​സു​​​കൊ​​​ടു​​​ക്കാം. എ​​​ന്താ​​​ണ് അ​​​ദ്ദേ​​​ഹം അ​​​ക്കാ​​​ര്യം ചെ​​​യ്യാ​​​ത്ത​​​ത്. നി​​​യ​​​മ​​​പ​​​ര​​​മാ​​​യാ​​​ണ് പ​​​ത്ത​​​നാ​​​പു​​​രം എ​​​ന്‍എ​​​സ്എ​​​സ് താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ പി​​​രി​​​ച്ചു​​​വി​​​ട്ട​​​ത്.

താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​നു​​​ക​​​ള്‍ക്ക് എ​​​പ്പോ​​​ള്‍ ഭ​​​ര​​​ണ​​​സ്തം​​​ഭ​​​നാ​​​വ​​​സ്ഥ ഉ​​​ണ്ടാ​​​യാ​​​ലും അ​​​പ്പോ​​​ള്‍ ഇ​​​ട​​​പെ​​​ടും. ഏ​​​തു​​​സ​​​മ​​​യ​​​ത്തും പി​​​രി​​​ച്ചു​​​വി​​​ടും. അ​​​തി​​​നു വൈ​​​കു​​​ന്നേ​​​ര​​​മെ​​​ന്നോ രാ​​​ത്രി​​​യെ​​​ന്നോ നോ​​​ക്കാ​​​റി​​​ല്ല. ത​​​ക്ക​​​താ​​​യ കാ​​​ര​​​ണ​​​വു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും.

താ​​​ന്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സം​​​ഘ​​​ട​​​ന​​​യി​​​ലെ​​​ത്ത​​​ിയ​​​യാ​​​ള​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട് വ​​​ന്ന​​​താ​​​ണ്. എ​​​ന്‍എ​​​സ്എ​​​സി​​​ന്‍റെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​യാ​​​ളാ​​​ണ് ജ​​​ന​​​റ​​​ല്‍സെ​​​ക്ര​​​ട്ട​​​റി. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഒ​​​രു നി​​​യ​​​മ​​​ന​​​വും എ​​​ന്‍എ​​​സ്എ​​​സി​​​ല്‍ ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല.

എ​​​ന്‍എ​​​സ്എ​​​സി​​​നെ​​​തി​​​രേ ഒ​​​രു​​​വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ള്‍ കേ​​​സു​​​മാ​​​യി ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ​​​രു​​​ടെ വാ​​​ലാ​​​യാ​​​ണ് ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. സ്വ​​​ന്തം അ​​​ച്ഛ​​​നെ​​​തി​​​രെ​​​പോ​​​ലും പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​യാ​​​ളാ​​​ണ് ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍.

ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ ത​​​നി​​​ക്ക് ഒ​​​രു​​​ഗു​​​ണ​​​വും ചെ​​​യ്തി​​​ട്ടി​​​ല്ല. താ​​​ന്‍ അ​​​യാ​​​ള്‍ക്ക് ഒ​​​രു ദ്രോ​​​ഹ​​​വും ചെ​​​യ്തി​​​ട്ടി​​​ല്ല. എ​​​ന്‍എ​​​സ്എ​​​സി​​​നെ ത​​​ക​​​ര്‍ക്കാ​​​ന്‍ പ​​​ല​​​രും ഇ​​​പ്പോ​​​ഴും പ​​​ല​​​രും ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​ലൊ​​​ന്നും വീ​​​ണു​​​പോ​​​കു​​​ന്ന പ്ര​​​സ്ഥാ​​​ന​​​മ​​​ല്ല എ​​​ൻ​​​എ​​​സ്എ​​​സ് എ​​​ന്നും സു​​​കു​​​മാ​​​ര​​​ന്‍നാ​​​യ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

Latest News

Corehub Up