Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GaneshaControversy

Special

അ​റേ​ബ്യ​ൻ ബി​രി​യാ​ണി ഓ​ഫ​റി​ന് ഗ​ണ​പ​തി ഭ​ഗ​വാ​ന്‍റെ പ​ടം! ത​മി​ഴ്‌​നാ​ട്ടി​ൽ ബി​രി​യാ​ണി ക​ട​യ്ക്ക് പൂ​ട്ടു​വീ​ണു

ഗ​ണ​പ​തി ഭ​ഗ​വാ​ൻ ബി​രി​യാ​ണി ത​യ്യാ​റാ​ക്കു​ന്ന ചി​ത്രം വ​ച്ച് പ​ര​സ്യ ബോ​ർ​ഡ് സ്ഥാ​പി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ ബി​രി​യാ​ണി ക​ട​യു​ട​മ​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

തി​രു​നെ​ൽ​വേ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ൽ ഉ​യ​ർ​ന്ന ഓ​ഫ​ർ ബോ​ർ​ഡാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ഗ​ണേ​ശോ​ത്സ​വാ​ഘോ​ഷ​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ളം സ​ജീ​വ​മാ​യി ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലു​ള്ള ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

'അ​റേ​ബ്യ​ൻ സ്റ്റൈ​ൽ 65 ബി​രി​യാ​ണി - 99 രൂ​പ' എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ പ​ര​സ്യ​ത്തി​ൽ ഗ​ണ​പ​തി ഭ​ഗ​വാ​ൻ ബി​രി​യാ​ണി വ​യ്ക്കു​ന്ന ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​ത് വി​ശ്വാ​സ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് കാ​ണി​ച്ച് സെ​ൽ​വ​രാ​ജ് എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ട​യു​ട​മ​യാ​യ ജ​യ​ന്തി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പൊ​ലി​സ് സം​ഘം ക​ട​യു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡ് നീ​ക്കം ചെ​യ്തു. ഈ ​ബോ​ർ​ഡ് ആ​രാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്ത​തെ​ന്നും എ​പ്പോ​ഴാ​ണ് ക​ട​യ്ക്ക് മു​ന്നി​ൽ വ​ച്ച​തെ​ന്നും ക​ണ്ടെ​ത്താ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up