തൊടുപുഴ: കുമാരമംഗലം ഉരിയരിക്കുന്നില്‍ ഗുണ്ടാ ആക്രമണത്തിൽ യുവാവിന് വടിവാളിനു വെട്ടേറ്റു. നിരവധി പേര്‍ക്കു പരിക്കേറ്റതായാണ് വിവരം. കുമാരമംഗലം കരിക്കുംതോട്ടത്തില് സനത്തിനാണ് വടിവാളിനു വെട്ടേറ്റത്.
തിരുവനന്തപുരം സ്വദേശികളായ നാലു യുവതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ ക്വട്ടേഷന്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പി സജി മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.