Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garba

മും​ബൈ ഗ​ർ​ബ​യി​ൽ മു​സ്‌​ലിം​ക​ൾ​ക്ക് നി​യ​ന്ത്ര​ണം

മും​​​​ബൈ: മും​​​​ബൈ​​​​യി​​​​ൽ ന​​​​വ​​​​രാ​​​​ത്രി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ഗ​​​​ർ​​​​ബ നൃ​​​​ത്ത പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് മു​​​​സ്‌​​​​ലിം​​​​ക​​​​ൾ​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണം. ഗ​​​​ർ​​​​ബ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന മു​​​​സ്‌​​​​ലിം​​​​ക​​​​ൾ തി​​​​ല​​​​കം ചാ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും പൂ​​​​ജ​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ സ​​​​ഞ്ജ​​​​യ് ഉ​​​​പാ​​​​ധ്യാ​​​​യ അ​​​​റി​​​​യി​​​​ച്ചു.

ബോ​​​​രി​​​​വാ​​​​ലി​​​​യി​​​​ൽ ഗ​​​​ർ​​​​ബ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ ഭൂ​​​​മി​​​​പൂ​​​​ജ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വാ​​​​ർ​​​​ത്താ​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞ​​​​ത്. ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ മ​​​​നീ​​​​ഷ ചൗ​​​​ധ​​​​രി, മു​​​​ൻ ബി​​​​ജെ​​​​പി എം​​​​പി ഗോ​​​​പാ​​​​ൽ ഷെ​​​​ട്ടി എ​​​​ന്നി​​​​വ​​​​രും വാ​​​​ർ​​​​ത്താസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

ന​​​​വ​​​​രാ​​​​ത്രി​​​​ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള ഗ​​​​ർ​​​​ബ, ദ​​​​ണ്ഡി​​​​യ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ലെ മു​​​​സ്‌​​​​ലിം പ​​​​ങ്കാ​​​​ളി​​​​ത്തം സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​വാ​​​​ദം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ നി​​​​ബ​​​​ന്ധ​​​​ന.

മു​​​​സ്‌​​​​ലിം​​​​ക​​​​ളെ ഇ​​​​ത്ത​​​​രം പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വ്യ​​​​ക്തി​​​​വി​​​​ര​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ശ്വ​​​​ഹി​​​​ന്ദു പ​​​​രി​​​​ഷ​​​​ത്ത് സം​​​​ഘാ​​​​ട​​​​ക​​​​രോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ‘ഇ​​​​ത്ത​​​​വ​​​​ണ മു​​​​സ്‌​​​​ലിം​​​​ക​​​​ൾ​​​​ക്ക് ഗ​​​​ർ​​​​ബ​​​​യി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ല. വ​​​​രാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ർ തി​​​​ല​​​​കം ചാ​​​​ർ​​​​ത്തി ദേ​​​​വി​​​​യെ ആ​​​​രാ​​​​ധി​​​​ക്ക​​​​ണം’ ഉ​​​​പാ​​​​ധ്യാ​​​​യ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up