Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GarbaInKarachi

Video

അ​തി​ർ​ത്തി​ക​ൾ മാ​യ്ച്ച ഗ​ർ​ബ​ച്ചു​വ​ടു​ക​ൾ; പാ​കി​സ്ഥാ​നി​ലെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്നു

പാ​കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ൽ നി​ന്ന് ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​തി​മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്. പ്ര​ശ​സ്ത ശ്രീ ​ര​ത്നേ​ശ്വ​ർ മ​ഹാ​ദേ​വ് ക്ഷേ​ത്ര​ത്തി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​ക്ക​ഴി​ഞ്ഞു.

ഇ​ത് ഇ​ന്ത്യ​യ​ല്ല, പാ​കി​സ്ഥാ​നി​ലെ ന​വ​രാ​ത്രി​യാ​ണെ​ന്ന് ആ​മു​ഖ​ത്തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ഒ​ത്തു​കൂ​ടി​യ ഭ​ക്ത​ർ ഗ​ർ​ബ നൃ​ത്ത​ച്ചു​വ​ടു​ക​ൾ വെ​ക്കു​ന്ന​തും, ജ​യ് മാ​താ ദി ​എ​ന്നെ​ഴു​തി​യ ഹെ​ഡ്ബാ​ൻ​ഡു​ക​ൾ അ​ണി​ഞ്ഞ് പ്രാ​ർ​ഥ​ന​ക​ളി​ൽ മു​ഴു​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ലാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​ഉ​ത്സ​വ​ത്തി​ൽ പ്ര​സാ​ദം പ​ങ്കു​വെ​ച്ചും പ​ര​സ്പ​രം സ​ന്തോ​ഷം അ​റി​യി​ച്ചും നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. രാ​ത്രി എ​ട്ടു മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സ​മ​യം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

പാ​കി​സ്ഥാ​നി​ൽ ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ക​ണ്ട് കൗ​തു​ക​വും അ​മ്പ​ര​പ്പും പ്ര​ക​ടി​പ്പി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്ന് അ​ത്ഭു​തം പ്ര​ക​ടി​പ്പി​ച്ച​വ​രും ഒ​ട്ടേ​റെ​യാ​ണ്.

അ​തി​ർ​ത്തി​ക​ൾ​ക്ക​പ്പു​റ​ത്ത് സ്നേ​ഹ​ത്തോ​ടെ​യും സ​മാ​ധാ​ന​ത്തോ​ടെ​യും ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ഈ ​കൂ​ട്ടാ​യ്മ​ക​ൾ കാ​ണു​മ്പോ​ൾ സ​ന്തോ​ഷ​മു​ണ്ടെ​ന്നാ​ണ് പ​ല​രും കു​റി​ക്കു​ന്ന​ത്.

ഭാ​വി​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും ചി​ല​ർ പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

മ​ത​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​വും സ​ന്തോ​ഷ​വും അ​തി​രു​ക​ൾ ഭേ​ദി​ച്ച് ഒ​രേ മ​ന​സോ​ടെ ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ് ക​റാ​ച്ചി​യി​ൽ നി​ന്ന് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Latest News

Corehub Up