Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Garlic

വെളുത്തുള്ളി വില കുതിച്ചുയരുന്നു; കി​ലോ​ഗ്രാ​മി​ന് 280 രൂ​പ​യി​ലെ​ത്തി

കോ​ട്ട​യം: വെ​ളു​ത്തു​ള്ളി വി​ല കു​തി​ച്ചു​യ​ര്‍​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ല്‍ കി​ലോ​ഗ്രാ​മി​നു 180 രൂ​പ ഉ​ണ്ടാ​യി​രു​ന്ന വെ​ളു​ത്തു​ള്ളി വി​ല ഇ​ന്ന​ലെ ചി​ല്ല​റ വി​പ​ണി​യി​ല്‍ 280 രൂ​പ​യി​ലെ​ത്തി.

വ​ലുപ്പ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ല ഗ്രേ​ഡു​ക​ളാ​യി തി​രി​ച്ചാ​ണു ക​ച്ച​വ​ട​മെ​ങ്കി​ലും ഭൂ​രി​ഭാ​ഗം മാ​ര്‍​ക്ക​റ്റു​ക​ളും വി​ല 280 രൂ​പ​യാ​ണ്. കു​റ​ഞ്ഞ ഗ്രേ​ഡി​ലു​ള്ള​വ​യ്ക്കു കി​ലോ​ഗ്രാ​മി​ന് 250 രൂ​പ​യാ​ണ്.

മൊ​ത്തവി​പ​ണി​യി​ല്‍​നി​ന്നു കി​ലോ​ഗ്രാ​മി​നു 200 രൂ​പ​യ്ക്കാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്കു ല​ഭി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ മാ​ര്‍​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന വെ​ളു​ത്തു​ള്ളി​യു​ടെ അ​ള​വി​ലും വ​ലി​യ കു​റ​വു​ണ്ടാ​യ​തോ​ടെ സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല 300 രൂ​പ ക​ട​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.

സം​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന വെ​ളു​ത്തു​ള്ളി​യു​ടെ വ​ര​വ് കു​റ​ഞ്ഞ​തും ആ​വ​ശ്യ​ക്കാ​ര്‍ വ​ര്‍​ധി​ച്ച​തു​മാ​ണ് വി​ല​ക്ക​യ​റ്റ​ത്തി​നു കാ​ര​ണ​മാ​യ​ത്. കാ​ന്ത​ല്ലൂ​ര്‍, വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ലാ​ണ് വെ​ളു​ത്തു​ള്ളി​ക്കൃ​ഷി വ്യാ​പ​ക​മാ​യു​ള്ള​ത്.

കൂ​ടാ​തെ, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണ് വെ​ളു​ത്തു​ള്ളി എ​ത്തു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ കൃ​ഷി​യെ ബാ​ധി​ച്ച​തോ​ടെ​യാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന വെ​ളു​ത്തു​ള്ളി​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത്.

ത​മി​ഴ്‌​നാ​ട് കോ​യ​മ്പ​ത്തൂ​രി​ലെ എം​ജി​ആ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ല്‍ 10 ലോ​ഡി​ല​ധി​കം വെ​ളു​ത്തു​ള്ളി എ​ത്താ​റു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​തു മൂ​ന്നു ലോ​ഡാ​യി ചു​രു​ങ്ങി​യി​ട്ടു​ണ്ട്.

Latest News

Corehub Up