കല്ലമ്പലം: ശതാബ്ദി ആഘോഷിക്കുന്ന ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഗവ. യുപിഎസിലെ ശതാബ്ദി കവാടത്തിന്റെ ഉദ്ഘാടനം മൂന്നിന് ഉച്ചയ്ക്ക് 1.30ന് കേരള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം മുൻ ഡയറക്ടർ ഡോ. എ. റസ്സലുദീൻ നിർവഹിക്കും. പിടിഎ പ്രസിഡന്റ് ജി.എസ്. താരാമോൾ അധ്യക്ഷത വഹിക്കും.
ശതാബ്ദി വികസന പദ്ധതികളുടെ ഭാഗമായി ഒ.എസ്. അംബിക എംഎൽഎയുടെ ശ്രമഫലമായി സർക്കാർ ഒരു കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ബാക്കി ഫണ്ടും ഉൾപ്പെടുത്തി വിവിധ വികസന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.