Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gathering And An Ayyappa Jnana

America

ന്യൂ​യോ​ർ​ക്ക് അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വും അ​യ്യ​പ്പ ജ്ഞാ​ന​യ​ജ്ഞ​വും സംഘടിപ്പിച്ചു

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് അ​യ്യ​പ്പ സേ​വാ​സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വും അ​യ്യ​പ്പ ജ്ഞാ​ന​യ​ജ്ഞ​വും ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഒ​ക്ടോ​ബ​ർ 10 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഫ്ലോ​റ​ൽ പാ​ർ​ക്കി​ലെ 26 നോ​ർ​ത്ത് ടൈ​സ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ 11 ഞാ​യ​റാ​ഴ്ച​യും 12 തി​ങ്ക​ളാ​ഴ്ച​യും എ​ൻബിഎ സെ​ന്‍ററി​ൽ അ​യ്യ​പ്പ ജ്ഞാ​ന​യ​ജ്ഞ​വും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ളും ന​ട​ന്നു.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് ഫ്ല​ഷിം​ഗ് ഗ​ണേ​ശ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന ഗ​ണ​പ​തി​ഹോ​മ​ത്തോ​ടും പ്ര​ത്യേ​ക പൂ​ജ​ക​ളോ​ടു​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി രൂ​പീ​ക​രി​ച്ച സ്വാ​ഗ​ത​സം​ഘം, യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി​യെ പൂ​ർ​ണ കും​ഭം ന​ൽ​കി സ്വീ​ക​രി​ച്ച് വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.തു​ട​ർ​ന്ന് അ​യ്യ​പ്പ സ​ന്നി​ധി​യി​ൽ ദീ​പം തെ​ളി​യി​ക്കു​ക​യും മ​ന്ത്രോ​ച്ചാ​ര​ണ​ങ്ങ​ളോ​ടെ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ഔ​പ​ചാ​രി​ക തു​ട​ക്ക​മാ​യി. രാ​ധാ​മ​ണി നാ​യ​ർ പ്രാ​ർ​ത്ഥ​നാ​ഗീ​തം ആ​ല​പി​ച്ചു.

അ​യ്യ​പ്പ സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും സ​ദ​സ്സി​നെ​യും സ്വാ​ഗ​തം ചെ​യ്തു. ഉ​ച്ച​യ്ക്ക് 2.30ന് ​തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ് സൂം ​പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ച്ചു. അ​യ്യ​പ്പ സേ​വാ​സം​ഘം സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ച​ട​ങ്ങു​ക​ളു​ടെ അ​വ​താ​ര​ക​യാ​യ ഊ​ർ​മി​ള റാ​ണി നാ​യ​രെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​യ്യ​പ്പ സേ​വാ​സം​ഘം ഭാ​ര​വാ​ഹി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും വി​ശി​ഷ്ടാ​തി​ഥി​ക​ളും ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി, ഗു​രു​സ്വാ​മി പാ​ർ​ത്ഥ​സാ​ര​ഥി പി​ള്ള, ഡോ. ​സു​കു​മാ​ർ കാ​ന​ഡ, ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ശ​ങ്ക​ര അ​ദ്വൈ​താ​ശ്ര​മം ഫോ​ർ ഗ്ലോ​ബ​ൽ എ​ൻ​ലൈ​റ്റ​ൻ​മെ​ന്റ് പ്ര​സി​ഡ​ന്റ് രാ​ജീ​വ് ഭാ​സ്ക​ർ, കെഎ​ച്ച്എ​ൻഎ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ, മ​ന്ത്ര​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് കെ​യാ​ർ​കെ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി.​ അ​യ്യ​പ്പ​ഭ​ക്തി​യു​ടെ മ​ഹ​ത്ത്വ​വും ആ​ത്മീ​യ​ത​യു​ടെ പ്ര​സ​ക്തി​യും ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​പാ​ദി​ച്ചു. പ്ര​സി​ഡ​ന്റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ രാ​ജ​ഗോ​പാ​ൽ കു​ന്ന​പ്പെ​ള്ളി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ശി​ഷ്ടാ​തി​ഥി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് കൂ​ടു​ത​ൽ മി​ഴി​വേ​കി. പ്ര​ശ​സ്ത ഗാ​യ​ക​ൻ ശ​ബ​രീ​നാ​ഥും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ഭ​ക്തി​സാ​ന്ദ്ര​മാ​യ ഭ​ജ​ന സ​ദ​സ്സി​നെ ആ​ത്മീ​യാ​നു​ഭൂ​തി​യി​ലാ​ഴ്ത്തി. ന​രേ​ന്ദ്ര​ൻ നാ​യ​ര്‍ (ഹ​രി, ന്യൂ​ജെ​ഴ്സി) ആ​യി​രു​ന്നു ഭ​ജ​ന​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ. ​ഭ​ജ​ന​യ്ക്കു​ശേ​ഷം ക​ലാ​മ​ണ്ഡ​ലം ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 'ക​ലാ​മ​ണ്ഡ​ലം സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ്' അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​പ​രി​പാ​ടി​ക​ളും പ്ര​ത്യേ​കി​ച്ച് 'ഹ​രി​വ​രാ​സ​നം' നൃ​ത്താ​വി​ഷ്കാ​ര​വും സ​ദ​സിന്‍റെ പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

പ്ര​സാ​ദ വി​ത​ര​ണ​ത്തോ​ടും അ​ന്ന​ദാ​ന​ത്തോ​ടും കൂ​ടി ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ആ​ദ്യ​ദി​ന പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.​ ഒ​ക്ടോ​ബ​ർ 11, 12 തീ​യ​തി​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ എ​ൻബിഎ സെ​ന്‍ററി​ൽ അ​യ്യ​പ്പ ജ്ഞാ​ന​യ​ജ്ഞം ന​ട​ന്നു. യ​ജ്ഞാ​ചാ​ര്യ​ൻ ഡോ. ​മ​ണ്ണ​ടി ഹ​രി​യു​ടെ​യും യ​ജ്ഞ​പൗ​രാ​ണി​ക​ൻ ജ​യ​പ്ര​കാ​ശ് നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ജ്ഞാ​ന​യ​ജ്ഞം സം​ഘ​ടി​പ്പി​ച്ച​ത്.​അ​യ്യ​പ്പ​ത​ത്ത്വം, സ​ർ​വ​സ​മ​ഭാ​വ​ന, 'ലോ​കാഃ സ​മ​സ്താഃ സു​ഖി​നോ ഭ​വ​ന്തു' എ​ന്ന മ​ഹ​ത്താ​യ സ​ന്ദേ​ശം എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു യ​ജ്ഞാ​ചാ​ര്യ​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ.

മ​നു​ഷ്യ​രാ​ശി​യു​ടെ സ​ന്തോ​ഷ​ത്തി​നും സ​മാ​ധാ​ന​ത്തി​നും അ​ഭി​വൃ​ദ്ധി​ക്കും ആ​ത്മീ​യ​ചി​ന്ത​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന്‍റെയും രാ​ഷ്ട്ര​ത്തി​ന്‍റെ​യും പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വ​രും​ത​ല​മു​റ​യ്ക്ക് അ​ദ്ദേ​ഹം പ​ക​ർ​ന്നു ന​ൽ​കി.​യ​ജ്ഞ​ശാ​ല​യി​ലെ പാ​രാ​യ​ണ​ത്തി​നും അ​ന്ന​ദാ​ന​ത്തി​നും ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ എ​ൻബിഎ മാ​തൃ​സ​മി​തി അം​ഗ​ങ്ങ​ളും സീ​താ ഗ്രൂ​പ്പും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

രാ​ധാ​മ​ണി നാ​യ​ർ, രാ​ജേ​ശ്വ​രി രാ​ജ​ഗോ​പാ​ൽ, ല​തി​ക നാ​യ​ർ, വ​ത്സ​ല പ​ണി​ക്ക​ർ, ര​ത്ന​മ്മ നാ​യ​ർ, സു​ശീ​ലാ​മ്മ പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​വും സം​ഘാ​ട​ന മി​ക​വും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് അ​ഞ്ചി​ന് പാ​രാ​യ​ണം സ​മാ​പി​ച്ച​തി​നു​ശേ​ഷം ഭ​ജ​ന, പ്ര​സാ​ദ വി​ത​ര​ണം, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ന്നു. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ജ്ഞാ​ന​യ​ജ്ഞ​ത്തെ ആ​ത്മീ​യ​മാ​യി സ​മ്പ​ന്ന​മാ​ക്കി. ​യ​ജ്ഞ​സ​മാ​പ​ന ച​ട​ങ്ങി​ൽ അ​യ്യ​പ്പ സേ​വാ​സം​ഘം ര​ക്ഷാ​ധി​കാ​രി അ​ഡ്വ. അ​പ്പ​ൻ മേ​നോ​നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് യ​ജ്ഞാ​ചാ​ര്യ​ന് ദ​ക്ഷി​ണ സ​മ​ർ​പ്പി​ക്കു​ക​യും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന അ​യ്യ​പ്പ ജ്ഞാ​ന​യ​ജ്ഞ​ത്തി​ന് മം​ഗ​ള​ക​ര​മാ​യ സ​മാ​പ​ന​മാ​യി.

ജ്ഞാ​ന​യ​ജ്ഞ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ന​വ​മി പൂ​ജ​വ​യ്പ്പും തു​ട​ർ​ന്ന് വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ളും സം​ഘ​ടി​പ്പി​ച്ചു. എ​ൻബിഎ സെ​ന്‍ററിൽ ന​ട​ന്ന വി​ദ്യാ​രം​ഭ​ത്തി​ൽ നി​ര​വ​ധി കു​രു​ന്നു​ക​ൾ അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്ക് ആ​ദ്യ​ചു​വ​ടു​വ​ച്ചു. പ​ര​മ്പ​രാ​ഗ​ത ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ അ​രി​യി​ൽ ആ​ദ്യാ​ക്ഷ​രം കു​റി​ച്ചാ​ണ് കു​ട്ടി​ക​ളെ വി​ദ്യാ​രം​ഭം ന​ട​ത്തി​യ​ത്. എ​ൻബിഎ പ്ര​സി​ഡ​ന്‍റ് ജ​നാ​ർ​ദ്ദ​ന​ൻ തോ​പ്പി​ൽ, ഭ​ജ​ന കോ​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ര​ഞ്ജി​ത് പി​ള്ള എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം, അ​യ്യ​പ്പ ഭാ​ഗ​വ​ത ജ്ഞാ​ന​യ​ജ്ഞം, ആ​ത്മീ​യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ഭ​ജ​ന, നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ, വി​ദ്യാ​രം​ഭം എ​ന്നി​വ​യി​ലൂ​ടെ ന്യൂ​യോ​ർ​ക്കി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന് ന​വ​രാ​ത്രി​ക്കാ​ലം ആ​ത്മീ​യ​വും സാം​സ്കാ​രി​ക​വു​മാ​യ സ​മ്പ​ന്നാ​നു​ഭ​വ​മാ​യി മാ​റി.​വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​വും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​വും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ർ​പ്പ​ണ​ബോ​ധ​വും പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​ന് ക​രു​ത്തേ​കി. ഭ​ക്തി​യു​ടെ​യും ഐ​ക്യ​ത്തി​ന്റെ​യും ധാ​ർ​മി​ക​ബോ​ധ​ത്തി​ന്റെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​വും ജ്ഞാ​ന​യ​ജ്ഞ​വും ന്യൂ​യോ​ർ​ക്കി​ലെ ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന് ശ്ര​ദ്ധേ​യ​മാ​യ ആ​ത്മീ​യ കൂ​ട്ടാ​യ്മ​യാ​യി മാ​റി.

Latest News

Corehub Up