Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GauhatiHighCourt

ബം​ഗ്ലാ​ദേ​ശി​ലേ​ക്കു നാ​ടു​ക​ട​ത്തി​യ സംഭവം; ബന്ധുക്കൾക്ക് ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​ക​ണം: ഗോ​​​​​​​​ഹ​​​​​​​​ട്ടി ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി

ഗോ​​​​​​​​ഹ​​​​​​​​ട്ടി: ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ലേ​​​​​​​​ക്ക് നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​ സ്ത്രീ​​​​​​​​ക​​​​​ളു​​​​​ടെ ബ​​​​​ന്ധു​​​​​ക്ക​​​​​ൾ​​​​​ക്ക് ര​​​​​ണ്ടു ല​​​​​ക്ഷം രൂ​​​​​പ വീ​​​​​തം ന​​​​​​​​ഷ്ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ആ​​​സാം സ​​​ർ​​​ക്കാ​​​രി​​​നോ​​ടു ഗോ​​​​​​​​ഹ​​​​​​​​ട്ടി ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി.

മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗം, ജ​​​​​​​​ഹ​​​​​​​​നാ​​​​​​​​ര ബീ​​​​​​​​ഗം എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ​​​​യാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലേ​​​​ക്കു നാ​​​​ടു​​​​ക​​​​ട​​​​ത്തി​​​​യ​​​​ത്. ബ​​​​​​​​ന്ധു​​​​​​​​ക്ക​​​​​​​​ളെ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കു​​​​​​​​ക​​​​​​​​യോ നി​​​​​​​​യ​​​​​​​​മ​​​​​​​​സ​​​​​​​​ഹാ​​​​​​​​യം തേ​​​​​​​​ടാ​​​​​​​​ൻ അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കു​​​​​​​​ക​​​​​​​​യോ ചെ​​​​​​​​യ്യാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​രെ നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്ന് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണു കോ​​​​​​​​ട​​​​​​​​തി ന​​​​​​​​ട​​​​​​​​പ​​​​​​​​ടി.

നാ​​​ഗാ​​​​​​​​വി​​​​​​​​ലെ ജൂ​​​റി​​​യ​​​യി​​​ലു​​​ള്ള ഫോ​​​റി​​​നേ​​​ഴ്സ് ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലാ​​​​​​​​ണ് ഇ​​​​​​​​രു​​​​​​​​വ​​​​​​​​രും ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ര​​​​​​​​ല്ലെ​​​​​​​​ന്ന് പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്. ആ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​ക്കി​​​​​​​​ൾ 21 പ്ര​​​​​​​​കാ​​​​​​​​രം ഇ​​​​​​​​ന്ത്യ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, പൗ​​​​​​​​ര​​​​​​​​ന്മാ​​​​​​​​ര​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും ജീ​​​​​​​​വ​​​​​​​​നും വ്യ​​​​​​​​ക്തി​​​​​​​​സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യ​​​​​​​​ത്തി​​​​​​​​നും ഭ​​​​​​​​ര​​​​​​​​ണ​​​​​​​​ഘ​​​​​​​​ട​​​​​​​​ന സം​​​​​​​​ര​​​​​​​​ക്ഷ​​​​​​​​ണം ഉ​​​​​​​​റ​​​​​​​​പ്പു​​​​​​​​ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നു ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി പ​​​​​​​​റ​​​​​​​​ഞ്ഞു. ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലി​​​​​​​​ന്‍റെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ ചോ​​​​​​​​ദ്യം ചെ​​​​​​​​യ്ത് കോ​​​​​​​​ട​​​​​​​​തി​​​​​​​​യ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സ്വാ​​​​​​​​ത​​​​​​​​ന്ത്ര്യം ര​​​​​​​​ണ്ടു സ്ത്രീ​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ടു.

കു​​​​​​​​ടും​​​​​​​​ബാം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​രെ രാ​​​​​​​​ജ്യ​​​​​​​​ത്തു​​​​​​​​നി​​​​​​​​ന്നു പു​​​​​​​​റ​​​​​​​​ത്താ​​​​​​​​ക്കി​​​​​​​​യ​​​​​​​​തെ​​​​​​​​ന്നും കോ​​​​​​​​ട​​​​​​​​തി ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി. 60 ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ ന​​​​​​​​ഷ്ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നും ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്ക് ന​​​​​​​​ഷ്ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​ര​​​​​​​​ത്തി​​​​​​നു സി​​​​​​​​വി​​​​​​​​ൽ കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കാ​​​​​​​​ൻ ക​​​​​​​​ഴി​​​​​​​​യു​​​​​​​​മെ​​​​​​​​ന്നും കോ​​​​​​​​ട​​​​​​​​തി പ​​​​​​​​റ​​​​​​​​ഞ്ഞു.

2015ൽ ​​​​​​​​ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്ത കേ​​​​​​​​സി​​​​​​​​ൽ ജൂ​​​​​​​​റി​​​​​​​​യ​​​​​​​​യി​​​​​​​​ലെ ഫോ​​​​​​​​റി​​​​​​​​ൻ ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ൽ 2019 ജൂ​​​​​​​​ൺ ആ​​​​​​​​റി​​​​​​​​ന് മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗ​​​​​​​​ത്തെ വി​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ചു. ഇ​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗം ഹൈ​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ചു. ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ര്‍​ദേ​​​​​​​​ശ​​​​​​​​പ്ര​​​​​​​​കാ​​​​​​​​രം മേ​​​​​​​​യ് 30ന് ​​​​​​​​മും​​​​​​​​താ​​​​​​​​സ് ട്രൈ​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലി​​​​​​​​ല്‍ ഹാ​​​​​​​​ജ​​​​​​​​രാ​​​​​​​​യി.

എ​​​​​​​​ന്നാ​​​​​​​​ല്‍, കേ​​​​​​​​സ് വീ​​​​​​​​ണ്ടും പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​നു പ​​​​​​​​ക​​​​​​​​രം ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ല്‍ ജ​​​​​​​​ഡ്ജി അ​​​​​​​​വ​​​​​​​​രെ അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്യാ​​​​​​​​ന്‍ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വി​​​​​​​​ടു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. ഇ​​​​​​​​വ​​​​​​​​രു​​​​​​​​ടെ അ​​​​​​​​ഭി​​​​​​​​ഭാ​​​​​​​​ഷ​​​​​​​​ക​​​​​​​​ൻ മ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​റ​​​​​​​​സ്റ്റ്. ആ​​​​​​​​ഴ്ച​​​​​​​​ക​​​​​​​​ളോ​​​​​​​​ളം ത​​​​​​​​ട​​​​​​​​ങ്ക​​​​​​​​ലി​​​​​​​​ൽ പാ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ശേ​​​​​​​​ഷം ജൂ​​​​​​​​ൺ 14ന് ​​​​​​​​അ​​​​​​​​ർ​​​​​​​​ധ​​​​​​​​രാ​​​​​​​​ത്രി മും​​​​​​​​താ​​​​​​​​സി​​​​​​​​നെ ബി​​​​​​​​എ​​​​​​​​സ്എ​​​​​​​​ഫ് ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ലേ​​ക്കു ക​​​​​​​​ട​​​​​​​​ത്തി​​​​​​​​വി​​​​​​​​ട്ടു.

ഇ​​​​​​​​തി​​​​​​​​നു ശേ​​​​​​​​ഷ​​​​​​​​മാ​​​​​​​​ണ് ത​​​​​​​​ന്‍റെ ഭാ​​​​​​​​ര്യ​​​​​​​​യെ കാ​​​​​​​​ണാ​​​​​​​​നി​​​​​​​​ല്ലെ​​​​​​​​ന്ന് കാ​​​​​​​​ട്ടി മും​​​​​​​​താ​​​​​​​​സി​​​​​​​​ന്‍റെ താ​​​​​​​​യി ഭ​​​​​​​​ർ​​​​​​​​ത്താ​​​​​​​​വ് മു​​​​​​​​ജ​​​​​​​​മ​​​​​​​​ൽ ഹ​​​​​​​​ക്ക് ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ ഹ​​​​​​​​ർ​​​​​​​​ജി ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ​​​​​​​​ത്. ഇ​​​​​​​​തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​രെ ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​യ​​​​​​​​ച്ച വി​​​​​​​​വ​​​​​​​​രം പു​​​​​​​​റ​​​​​​​​ത്തു​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്. സം​​​​​​​​ഭ​​​​​​​​വ​​​​​​​​ത്തി​​​​​​​​ല്‍ ഇ​​​​​​​​ട​​​​​​​​പെ​​​​​​​​ട്ട കോ​​​​​​​​ട​​​​​​​​തി വി​​​​​​​​ദേ​​​​​​​​ശ​​​​​​​​കാ​​​​​​​​ര്യ മ​​​​​​​​ന്ത്രാ​​​​​​​​ല​​​​​​​​യ​​​​​​​​ത്തെ കേ​​​​​​​​സി​​​​​​​​ല്‍ ക​​​​​​​​ക്ഷി​​​​​​​​യാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ബം​​​​​​​​ഗ്ലാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ല്‍​നി​​​​​​​​ന്ന് മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗ​​​​​​​​ത്തെ തി​​​​​​​​രി​​​​​​​​കെ കൊ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​രാ​​​​​​​​നു​​​​​​​​ള്ള ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ള്‍ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​ന്‍ നി​​​​​​​​ര്‍​ദേ​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു. ന​​​​​​​​ഘാ​​​​​​​​വ് ഫോ​​​​​​​​റി​​​​​​​​നേ​​​​​​​​ഴ്സ് ട്രൈ​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ലി​​​​​​​​ന്‍റെ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യെ രൂ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​യി വി​​​​​​​​മ​​​​​​​​ര്‍​ശി​​​​​​​​ച്ച കോ​​​​​​​​ട​​​​​​​​തി, നി​​​​​​​​യ​​​​​​​​മ​​​​​​​​വി​​​​​​​​രു​​​​​​​​ദ്ധ​​​​​​​​മാ​​​​​​​​യാ​​​​​​ണു മും​​​​​​​​താ​​​​​​​​സ് ബീ​​​​​​​​ഗ​​​​​​​​ത്തെ നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​തെ​​​​​​​​ന്നു നി​​​​​​​​രീ​​​​​​​​ക്ഷി​​​​​​​​ച്ചു.

ട്രൈ​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ൽ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​യി​​​​​​​​ല്‍ ദു​​​​​​​​രു​​​​​​​​ദ്ദേ​​​​​​​​ശ്യം വ്യ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്നും ജ​​​​​​​​സ്റ്റീ​​​​​​​​സു​​​​​​​​മാ​​​​​​​​രാ​​​​​​​​യ ക​​​​​​​​ല്യാ​​​​​​​​ണ്‍ റാ​​​​​​​​യ് സു​​​​​​​​രാ​​​​​​​​ന, സു​​​​​​​​സ്മി​​​​​​​​ത ഫൂ​​​​​​​​ക്ക​​​​​​​​ന്‍ ഖൗ​​​​​​​​ണ്ട് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ര​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ ബെ​​​​​​​​ഞ്ച് ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി. 2016ൽ ​​​​​​​​ര​​​​​​​​ജി​​​​​​​​സ്റ്റ​​​​​​​​ർ ചെ​​​​​​​​യ്ത കേ​​​​​​​​സി​​​​​​​​ൽ 2019 ജൂ​​​​​​​​ൺ ഏ​​​​​​​​ഴി​​​​​​​​നാ​​​​​​​​ണ് ജ​​​​​​​​ഹ​​​​​​​​നാ​​​​​​​​ര ബീ​​​​​​​​ഗ​​​​​​​​ത്തെ വി​​​​​​​​ദേ​​​​​​​​ശി​​​​​​​​യാ​​​​​​​​യി പ്ര​​​​​​​​ഖ്യാ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്.

നാ​​​​​​​​ല് സാ​​​​​​​​ക്ഷി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ മൂ​​​​​​​​ന്നു പേ​​​​​​​​രെ കേ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​തെ​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു ട്രൈ​​​​​​​​ബ്യൂ​​​​​​​​ണ​​​​​​​​ൽ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി. കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള സ​​​​​​​​വ​​​​​​​​കാ​​​​​​​​ശം പോ​​​​​​​​ലും ന​​​​​​​​ൽ​​​​​​​​കാ​​​​​​​​തെ ജ​​​​​​​​ഹ​​​​​​​​നാ​​​​​​​​ര ബീ​​​​​​​​ഗ​​​​​​​​ത്തെ നാ​​​​​​​​ടു​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ന്ന് മ​​​​​​​​ക​​​​​​​​ൻ മു​​​​​​​​ജാ​​​​​​​​ഹി​​​​​​​​ദു​​​​​​​​ൽ ഇ​​​​​​​​സ്‌​​​​​​​​ലാം ഹൈ​​​​​​​​ക്കോ​​​​​​​​ട​​​​​​​​തി​​​​​​​​യി​​​​​​​​ൽ സ​​​​​​​​മ​​​​​​​​ർ​​​​​​​​പ്പി​​​​​​​​ച്ച ഹ​​​​​​​​ർ​​​​​​​​ജി​​​​​​​​യി​​​​​​​​ൽ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു.

Latest News

Corehub Up