Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GauravBhatia

ഗൗ​ര​വ് ഭാ​ട്ടി​യ​യ്ക്കെ​തി​രാ​യ എ​ക്സ് പോ​സ്റ്റു​ക​ൾ; സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് താ​ക്കീ​തു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വ് ഗൗ​ര​വ് ഭാ​ട്ടി​യ​യ്ക്കെ​തി​രാ​യ എ​ക്സ് പോ​സ്റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ന​ന​ഷ്ട​കേ​സി​ൽ സി​ജെ​പി നേ​താ​ക്ക​ൾ​ക്ക് താ​ക്കീ​തു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ങ്കി​ലും അ​ത് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സി​ജെ​പി നേ​താ​ക്ക​ളാ​യ സൗ​ര​വ് ദാ​സ്, ആ​ശു​തോ​ഷ് റം​ഗ എ​ന്നി​വ​ർ വ​സ്തു​ത പ​രി​ശോ​ധി​ക്കാ​തെ ഗൗ​ര​വ് ഭാ​ട്ടി​യ​യ്ക്കെ​തി​രെ പോ​സ്റ്റു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ജ​സ്റ്റി​സ് തു​ഷാ​ർ റാ​വു ഗെ​ഡേ​ല വാ​ക്കാ​ൽ നി​രീ​ക്ഷി​ച്ചു.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് എ​ക്സി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ ഭാ​ട്ടി​യ ന​ട​ത്തി​യി​ട്ടി​ല്ലാ​ത്ത പ​രാ​മ​ർ​ശ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. പോ​സ്റ്റ് എ​ഐ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി​യ​താ​ണെ​ന്നും ഭാ​ട്ടി​യ​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം വ്യാ​ജ പ്ര​സ്താ​വ​ന പ്ര​ച​രി​പ്പി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ഭാ​ട്ടി​യ ര​ണ്ട് കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ന​ന​ഷ്ട​കേ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഇ​തോ​ട​കം ഒ​രു പോ​സ്റ്റ് നീ​ക്കം ചെ​യ്ത​താ​യി സി​ജെ​പി നേ​താ​ക്ക​ൾ കോ​ട​തി​യെ അ​റി​യി​ച്ചു. ശേ​ഷി​ക്കു​ന്ന പോ​സ്റ്റു​ക​ളും സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യാ​ൻ ത​യാ​റാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച് അ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

 

 

 

Latest News

Corehub Up