ലാഹോർ: ജയിലിൽ കഴിയുന്ന മുൻ ക്രിക്കറ്റ് നായകൻ ഇമ്രാൻ ഖാന് അടിയന്തരമായി മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ലോക ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാൻ സർക്കാരിന് കത്തയച്ചു. ഇന്ത്യൻ ഇതിഹാസങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവർ ഉൾപ്പെടെ ക്രിക്കറ്റ് കായിക ലോകത്തെ 14 പ്രമുഖരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. ജയിൽ അധികൃതർ മതിയായ ചികിത്സ നൽകുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പാക് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഇമ്രാൻ ഖാന്റെ ആരോഗ്യപ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുക, കുടുംബാംഗങ്ങളെ കാണാൻ അനുവദിക്കുക, തടവുകാർക്ക് അർഹമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കുക, കൃത്യമായ നിയമസഹായം ലഭ്യമാക്കുക.
സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവരെ കൂടാതെ അലൻ ബോർഡർ, സ്റ്റീവ് വോ, ഗ്രെഗ് ചാപ്പൽ, മൈക്കൽ ആതർട്ടൺ, ഡേവിഡ് ഗോവർ, ക്ലൈവ് ലോയ്ഡ് തുടങ്ങി ക്രിക്കറ്റ് ലോകത്തെ പ്രമുഖരായ 14 മുൻ ക്യാപ്റ്റന്മാരാണ് കത്തിൽ ഒപ്പിട്ടത്.
ഈ നീക്കത്തിലൂടെ പാകിസ്ഥാൻ സർക്കാരിന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കാനാണ് ക്രിക്കറ്റ് ലോകം ലക്ഷ്യമിടുന്നത്.