Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GayathriGurukulam

America

കെ​എ​ച്ച്എ​ൻ​എ വേ​ദ പ​ഠ​ന​ക​ള​രി​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്കം

 

ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) കേ​ര​ള​ത്തി​ലെ ഗാ​യ​ത്രി ഗു​രു​കു​ല​വു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച ഓ​ൺ​ലൈ​ൻ വേ​ദ പ​ഠ​ന​ക​ള​രി​ക്ക് ഭ​ക്തി​നി​ർ​ഭ​ര​മാ​യ തു​ട​ക്ക​മാ​യി.

ഗു​രു​കു​ലാ​ചാ​ര്യ​ൻ ഡോ. ​അ​രു​ൺ പ്ര​ഭാ​ക​ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം രേ​വ​തി സ​ന്ദീ​പി​ന്‍റെ ഭ​ക്തി​ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യും ശാ​ലി​നി ഷാ​ജീ​വ് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച​തോ​ടെ​യും ആ​രം​ഭി​ച്ചു.

ഒ​രു വ​ർ​ഷം നീ​ളു​ന്ന 52 പ്ര​തി​വാ​ര ക്ലാ​സു​ക​ളു​ടെ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​ത്തി​ൽ ഡോ. ​അ​രു​ൺ പ്ര​ഭാ​ക​ര​ൻ, സ​നാ​ത​ന​ധ​ർ​മ്മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ശി​ല​യാ​യ വേ​ദ​ങ്ങ​ളു​ടെ കാ​ലാ​തീ​ത​വും സ​ർ​വ​ലൗ​കി​ക​വു​മാ​യ പ്ര​സ​ക്തി വി​ശ​ദീ​ക​രി​ച്ചു.

ച​തു​ർ​വേ​ദ​ങ്ങ​ളാ​ണ് ഭാ​ര​തീ​യ ധ​ർ​മ​ദ​ർ​ശ​ന​ത്തി​ന്‍റെ​യും വൈ​ദി​ക സം​സ്കാ​ര​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​മെ​ന്നും ലോ​കം അം​ഗീ​ക​രി​ക്കു​ന്ന ശാ​സ്ത്ര​ങ്ങ​ൾ, ക​ല​ക​ൾ, സം​ഹി​ത​ക​ൾ, ഇ​തി​ഹാ​സ​ങ്ങ​ൾ, പു​രാ​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്രാ​ഥ​മി​ക സ്രോ​ത​സും വേ​ദ​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭാ​ര​ത​മു​നി​യു​ടെ നാ​ട്യ​ശാ​സ്ത്ര​വും ച​ര​ക​നും ശു​ശ്രു​ത​നും രൂ​പ​പ്പെ​ടു​ത്തി​യ ആ​യു​ർ​വേ​ദ സം​ഹി​ത​ക​ളും വേ​ദ​പാ​ര​മ്പ​ര്യ​ത്തി​ൽ നി​ന്നാ​ണ് ഉ​ദ്ഭ​വി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഋ​ഗ്വേ​ദം അ​ഗ്നി​സൂ​ക്ത​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ആ​ത്മീ​യ അ​ർ​ഥ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വേ​ദം വെ​റും വാ​ക്കു​ക​ള​ല്ല; അ​ത് മ​ന്ത്ര​ങ്ങ​ളാ​ണ്. ആ ​മ​ന്ത്ര​ങ്ങ​ളു​ടെ ശ​രി​യാ​യ പ​ഠ​ന​വും പ​രി​ശീ​ല​ന​വും ആ​ച​ര​ണ​വു​മാ​ണ് ഈ ​പ​ഠ​ന​ക​ള​രി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​രു​കു​ല വി​ദ്യാ​ഭ്യാ​സ പാ​ര​മ്പ​ര്യം പി​ന്തു​ട​രു​ന്ന ഈ ​പ​ഠ​ന​പ​ദ്ധ​തി​യി​ൽ ആ​ചാ​ര്യ​നും അ​ന്തേ​വാ​സി​യും ത​മ്മി​ലു​ള്ള ആ​ത്മീ​യ ബ​ന്ധ​ത്തി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും ക്ലാ​സു​ക​ളു​ടെ ശി​ഷ്ടാ​ചാ​ര​വും പ​ഠ​ന​ക്ര​മ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വേ​ദ പ​ഠ​ന​ക​ള​രി ഒ​രു പ​ഠ​ന​പ​ദ്ധ​തി മാ​ത്ര​മ​ല്ലെ​ന്നും ആ​ത്മീ​യ വ​ള​ർ​ച്ച​യും ആ​ത്മാ​ന്വേ​ഷ​ണ​വും കൈ​വ​രി​ക്കാ​ൻ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ പ്രാ​പ്ത​രാ​ക്കു​ന്ന ദീ​ർ​ഘ​കാ​ല സം​രം​ഭ​മാ​ണെ​ന്നും പ​റ​ഞ്ഞു.

സ​നാ​ത​ന​ധ​ർ​മ്മ​ത്തി​ന്‍റെ ശാ​ശ്വ​ത​മാ​യ അ​റി​വ് പു​തു​ത​ല​മു​റ​യി​ലേ​ക്കെ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കെ​എ​ച്ച്എ​ൻ​എ​യു​ടെ ദേ​ശീ​യ പ​ദ്ധ​തി​ക​ൾ റീ​ജി​യ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ചു​മ​ത​ല സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ ഏ​റ്റെ​ടു​ത്ത​ത്.

പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജീ​വ് പ​ദ്മ​നി​വാ​സ്, സ്പി​രി​ച്വ​ൽ ചെ​യ​ർ സം​ഗീ​ത ച​ന്ദ്ര​ൻ, റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി രേ​ഖ രാ​ജീ​വ് എ​ന്നി​വ​രെ പ്ര​സി​ഡ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.

ഗാ​യ​ത്രി ഗു​രു​കു​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഗു​രു​കു​ലം വ​ക്താ​വും ഉ​പാ​ധ്യാ​യ​യു​മാ​യ ഗാ​യ​ത്രി രാ​ജ​ൻ വി​ശ​ദീ​ക​രി​ച്ചു. ഷൊ​ർ​ണൂ​രി​ലെ ഗാ​യ​ത്രി ഗു​രു​കു​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, പ​ഠ​ന​ശി​ബി​ര​ങ്ങ​ൾ, ഗു​രു​കു​ല സ​ന്ദ​ർ​ശ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും അ​വ​ർ പ​രി​ച​യ​പ്പെ​ടു​ത്തി.

പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ രാ​ജീ​വ് ഭാ​സ്ക​ർ, വേ​ദ പ​ഠ​ന​ക​ള​രി പു​തി​യ ത​ല​മു​റ​യെ വൈ​ദി​ക പാ​ര​മ്പ​ര്യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സു​പ്ര​ധാ​ന സം​രം​ഭ​മാ​ണെ​ന്ന് പ​റ​ഞ്ഞു.

വേ​ദ​ങ്ങ​ൾ പ​ര​മ​മാ​യ അ​റി​വി​ലേ​ക്കു​ള്ള വ​ഴി​കാ​ട്ടി​ക​ളാ​ണെ​ന്നും വേ​ദാം​ഗ​ങ്ങ​ൾ, ബ്രാ​ഹ്മ​ണ​ങ്ങ​ൾ, ആ​ര​ണ്യ​ക​ങ്ങ​ൾ, ഉ​പ​നി​ഷ​ത്തു​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന വി​ശാ​ല​മാ​യ ജ്ഞാ​ന​ലോ​ക​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ണ് ഈ ​പ​ഠ​ന​പ​രി​പാ​ടി​യി​ലൂ​ടെ സാ​ധ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി രേ​ഖ രാ​ജീ​വ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​ത്രി ഏ​ഴി​ന് (ഈസ്റ്റേൺ ടെെം) ഓ​ൺ​ലൈ​നാ​യി ക്ലാ​സു​ക​ൾ ന​ട​ക്കും. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഈ ​പ​ഠ​ന​പ​രി​പാ​ടി പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

താ​ത്പ​ര്യ​മു​ള്ള​വ​ർ www.namaha.org വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up