Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geepas

ജീ​പാ​സും റോ​യ​ൽ​ഫോ​ർ​ഡും ഇ​ന്ത്യ​ൻ വിപണിയിൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ ആ​ഗോ​ള വ്യ​വ​സാ​യ ശൃം​ഖ​ല​യാ​യ വെ​സ്റ്റേ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്’ ത​ങ്ങ​ളു​ടെ മു​ൻ​നി​ര ബ്രാ​ൻ​ഡു​ക​ളാ​യ ജീ​പാ​സ്’, ’റോ​യ​ൽ​ഫോ​ർ​ഡ്’ എ​ന്നി​വ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ജിസിസി രാ​ജ്യ​ങ്ങ​ൾ, യു​കെ, ആ​ഫ്രി​ക്ക, സി​ഐ​എ​സ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള ജീ​പാ​സി​ന് 40 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ണ്ട്. ഹോം ​അ​പ്ല​യ​ൻ​സ​സ്, കി​ച്ച​ണ്‍ അ​പ്ല​യ​ൻ​സ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, ലൈ​റ്റിം​ഗ്, പേ​ഴ്സ​ണ​ൽ കെ​യ​ർ, ലൈ​ഫ് സ്റ്റൈ​ൽ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1,100-ല​ധി​കം ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ജീ​പാ​സ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.

പ്രീ​മി​യം കി​ച്ച​ണ്‍​വെ​യ​ർ, ഹോം​വെ​യ​ർ ബ്രാ​ൻ​ഡാ​യ റോ​യ​ൽ​ഫോ​ർ​ഡി​ന് 20 വ​ർ​ഷ​ത്തി​ലേ​റെ വി​പ​ണി പ​രി​ച​യ​മു​ണ്ട്. ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ആ​റ് ത​വ​ണ യു​എ​ഇ​യി​ലെ ’സൂ​പ്പ​ർ​ബ്രാ​ൻ​ഡ്’ പ​ദ​വി നേ​ടി​യ ബ്രാ​ൻ​ഡ്, ഉ​പ​ഭോ​ക്തൃ വി​ശ്വാ​സ്യ​ത​യു​ടെ​യും പു​തു​മ​യു​ടെ​യും പ്ര​തീ​ക​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​സ്റ്റേ​ണ്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ടി.​എ​ൻ. നി​സാ​ർ ക​ന്പ​നി​യു​ടെ പു​തി​യ ചു​വ​ടു​വയ്പ്പ് പ്ര​ഖ്യാ​പി​ച്ചു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് നി​വി​ൻ പ​ണി​ക്ക​ർ, മാ​നു​ഫാ​ക്ച​റിം​ഗ്-​പ്രൊ​ക്യൂ​ർ​മെ​ന്‍റ് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ ഹെ​ഡ് സാ​ജി​ദ് ചീ​രോ​ത്ത്, സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് ഹെ​ഡ് ശ്രീ​ദ​ത്ത് വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up