Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gen C Rally

നേപ്പാളിലെ ജെൻ സി റാലിയിൽ സംഘർഷം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ക​ർ മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി​യു​ടെ അ​നു​യാ​യി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ർ​ഫ്യു ഏ​ർ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച ബാ​ര ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ശ​ർ​മ ഒ​ലി​ക്ക് സെ​പ്റ്റം​ബ​റി​ലെ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ത്തി​ൽ അ​ധി​കാ​ര​മൊ​ഴി​യേ​ണ്ടി​വ​ന്നി​രു​ന്നു.

ബു​ധ​നാ​ഴ്ച ബാ​ര ജി​ല്ല​യി​ൽ ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ക​രും ശ​ർ​മ ഒ​ലി​യു​ടെ സി​പി​എ​ൻ-​യു​എം​എ​ൽ പാ​ർ​ട്ടി​ക്കാ​രും ഒ​രേ സ​മ​യം റാ​ലി ന​ട​ത്തി​യ​താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. പി​ന്നീ​ട് ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി.

പ​രി​ക്കേ​റ്റ ആ​രു​ടെ​യും സ്ഥി​തി ഗു​രു​ത​ര​മ​ല്ലെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

 

Latest News

Corehub Up