എടത്വ: പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജിആര്‍സി എന്നിവരുടെ ആഭിമുഖ്യത്തില്‍ ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ ആൻഡ് ജൂണിയര്‍ കോളജില്‍ ജെന്‍ഡര്‍ ക്ലബ് രൂപീകരണവും ബോധവത് കരണ ക്ലാസും നടന്നു.
കുട്ടികളുടെ സുരക്ഷക്കായുള്ള ബോധവത്കരണ സെമിനാര്‍ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അസി.സബ് ഇന്‍സ്പെക്ടര്‍ വി.പി. സുലേഖയുടെ നേതൃത്വത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ടീം നയിച്ചു. പ്രിന്‍സിപ്പൽ ഡോ. ആന്റണി മാത്യു വട്ടക്കളം അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ബിപിന്‍ കാക്കപറമ്പിൽ, ബര്‍സാര്‍ ഫാ. ജോസി മഞ്ചേരിക്കളം എന്നിവര്‍ പ്രസംഗിച്ചു.