നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിർമാണം പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാതെ അടഞ്ഞു കിടക്കുന്ന ഹീ ആന്‍ഡ് ഷീ ടോയ്ലറ്റ്.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഹീ ആന്‍ഡ് ഷീ ടോയ് ലറ്റ് നോക്കുകുത്തിയെന്ന് ആക്ഷേപം. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച യൂസ് ആന്‍ഡ് പേ ടോയ്ലറ്റാണ് വളരെ നാളുകളായി ഉപയോഗരഹിതമായിരിക്കുന്നതെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആരോപിച്ചു.
ദിവസവും രണ്ടായിരത്തോളം രോഗികള്‍ ഒപിയിലെത്തുന്ന സര്‍ക്കാര്‍ ആതുരാലയത്തിലാണ് ഈ ഗതികേട്. ജലവിതരണ സംവിധാനത്തിലെ അപാകതയുടെ അടിസ്ഥാനത്തിലാണ് ടോയ്ലറ്റ് പൂട്ടിയതെന്ന് പറയപ്പെടുന്നു. ടോയ്ലറ്റ് ഉപയോഗിക്കുന്നതിന്റെ നിരക്ക് രേഖപ്പെടുത്തിയ കുറിപ്പ് ചുമരില്‍ ഒട്ടിച്ചുവച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെ താഴിട്ടുപൂട്ടിയ വാതിലുകളും കാണാനാവും. ആവശ്യമായ നവീകരണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി ഹീ ആന്‍ഡ് ഷീ ടോയ് ലറ്റ് അടിയന്തരമായി തുറക്കണമെന്നും രോഗികള്‍ ആവശ്യപ്പെട്ടു.