Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeneralSecretary

സി​പി​എം പ്ര​തി​സ​ന്ധി​യി​ൽ, കൂ​ടു​ത​ൽ കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത് : എം.​​​​എ. ബേ​​​​ബി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ട്ടി​​​​ക്കു​​​​ള്ളി​​​​ലു​​​​ള്ള​​​​വ​​​​ർ അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​​​മ്പോ​​​​ൾ അ​​​​തു പാ​​​​ർ​​​​ട്ടി​​​​ക്കു പോ​​​​റ​​​​ലേ​​​​ൽ​​​​ക്കാ​​​​ത്ത വി​​​​ധ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി.

കേ​​​​ര​​​​ള​​​​ത്തി​​​​ലും രാ​​​​ജ്യ​​​​ത്തു മു​​​​ഴു​​​​വ​​​​നും സി​​​​പി​​​​എം പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന അ​​​​ഭി​​​​പ്രാ​​​​യ​​​​പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യി മാ​​​​റ​​​​രു​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​വാ​​​ദ​​​ങ്ങ​​​ൾ സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ത​​​​ന്നെ ച​​​​ർ​​​​ച്ച ചെ​​​​യ്തു പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വി​​​​ഴി​​​​ഞ്ഞം വി​​​​ഷ​​​​യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ഭി​​​​ന്നാ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച ചോ​​​​ദ്യ​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വി​​​​ഴി​​​​ഞ്ഞം വി​​​​ഷ​​​​യ​​​ത്തി​​​​ൽ കേ​​​​ന്ദ്ര ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ലും നേ​​​​താ​​​​ക്ക​​​​ൾ ഭി​​​​ന്നാ​​​​ഭി​​​​പ്രാ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. വി​​​​ഷ​​​​യ​​​​ത്തി​​​​ലെ ആ​​​​രോ​​​​പ​​​​ണ​​​​വും വി​​​​വാ​​​​ദ​​​​വും അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ഇ.​​​​പി. ജ​​​​യ​​​​രാ​​​​ജ​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം. എ​​​​ന്നാ​​​​ൽ തോ​​​​മ​​​​സ് ഐ​​​​സ​​​​ക്കും സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നും ഈ ​​​​അ​​​​ഭി​​​​പ്രാ​​​​യ​​​​ത്തോ​​​​ടു യോ​​​​ജി​​​​ച്ചി​​​​ല്ല.

കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ നേ​​​​രി​​​​ട്ട തോ​​​​ൽ‌​​​​വി​​​​യി​​​​ലും വി​​​​മ​​​​ർ​​​​ശ​​​​ന​​​​മു​​​​ണ്ടാ​​​​യി. അ​​​​ധി​​​​കാ​​​​ര വ്യാ​​​​മോ​​​​ഹം നേ​​​​താ​​​​ക്ക​​​​ളി​​​​ൽ ക​​​​ട​​​​ന്നു​​​​കൂ​​​​ടി​​​​യ​​​​തി​​​​ന്‍റെ തെ​​​​ളി​​​​വ് സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​തി​​​​ഫ​​​​ലി​​​​ച്ചു​​​​വെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​മ​​​​ർ​​​​ശ​​​​നം.

സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ രാ​​​​ഷ്‌​​​​ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യം വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​ൽ കേ​​​​ന്ദ്ര​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു വീ​​​​ഴ്ച പ​​​​റ്റി​​​​യെ​​​​ന്നും പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്താ​​​​ൻ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്നും യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​യ​​​​ർ​​​​ന്നു.

Latest News

Corehub Up