ന്യൂഡൽഹി: കരസേനാ മുൻ മേധാവി ജനറൽ വിശ്വനാഥ് ശർമ (96) അന്തരിച്ചു. 1988 മുതൽ ഒരുവർഷം സേനയെ നയിച്ച ജനറൽ ശർമ 1965ൽ പാക്കിസ്ഥാനെതിരേയുള്ള യുദ്ധത്തിൽ മൗണ്ടൻ ബ്രിഗേഡിന്റ തലവനായിരുന്നു.
യുദ്ധമികവിന് 1977ൽ അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചു. 1984ൽ പരംവിശിഷ്ട സേവാ മെഡൽ പുരസ്കാരവും ലഭിച്ചു.
പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ഉൾപ്പെടെ പ്രമുഖർ ജനറൽ ശർമയുടെ വിയോഗത്തിൽ അനുശോചിച്ചു.