Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GeneratorRoom

ജ​ന​റേ​റ്റ​ർ റൂ​മി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ട് എ​ൻ​ജി​നി​യ​ർ​മാ​ർ മ​രി​ച്ച നി​ല​യി​ൽ

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ട്രാ​ൻ​സ്പോ​ർ​ട്ട് ന​ഗ​റി​ൽ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ര​ണ്ട് എ​ൻ​ജി​നി​യ​ർ​മാ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഹ​രി​ദ്വാ​ർ സ്വ​ദേ​ശി രോ​ഹി​ത്ത് സിം​ഗ് (29), ഫൈ​സാ​ബാ​ദ് സ്വ​ദേ​ശി ല​വ്കു​ഷ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജ​ന​റേ​റ്റ​റി​ൽ നി​ന്നു​ള്ള പു​ക കാ​ര​ണം ശ്വാ​സ​ത​ട​സം നേ​രി​ട്ടാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വ​ന്ന​തി​നു ശേ​ഷം മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കും.

ഇ​ഷാ​ൻ നെ​റ്റ് സോ​ൾ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ ജ​ന​റേ​റ്റ​ർ റൂ​മി​ലാ​ണ് ഇ​രു​വ​രെ​യും അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​മ്പ​നി​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് മെ​യി​ന്‍റ​ന​ൻ​സ് വി​ഭാ​ഗം ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നി​യ​ർ​മാ​രാ​യി​രു​ന്നു ഇ​വ​ർ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 12:30 ന് ​സാ​ങ്കേ​തി​ക ത​ക​രാ​ർ പ​രി​ശോ​ധി​ക്കാ​നാ​ണ് ഇ​വ​ർ ജ​ന​റേ​റ്റ​ർ റൂ​മി​ലെ​ത്തി​യ​ത്. വൈ​ദ്യു​തി മു​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും പി​ന്നീ​ട് അ​തേ മു​റി​യി​ൽ ഉ​റ​ങ്ങി​പ്പോ​വു​ക​യു​മാ​യി​രു​ന്നു.

രാ​വി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

Latest News

Corehub Up