തിരുവനന്തപുരം: എസ്എംഎ രോഗത്തിനുള്ള ജനറിക് മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ നിയമസഭയില്‍ വാക്പോര്.
പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയനോട്ടീസ് തള്ളിക്കൊണ്ടുള്ള മറുപടിയില്‍ ആരോഗ്യമന്ത്രി കെ. മുരളീധരാണ് എസ്എംഎ ജനറിക് മരുന്ന് നിര്‍മാതാക്കളായ നാറ്റ്കോ ഫാര്‍മയില്‍നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി സിപിഎം 1.5 കോടി രൂപ വാങ്ങിയതായി ആദ്യം ആരോപണം ഉന്നയിച്ചത്.
ഇതിനു പിന്നാലെ പ്രസംഗിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന് കോണ്‍ഗ്രസിന് 12.25 കോടി രൂപ ലഭിച്ചുവെന്ന് ആരോപിച്ചു.