Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Genesis Family Conference

America

വാ​ൻ​കൂ​വ​റി​ൽ ജെ​ന​സി​സ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഒ​ക്ടോ​ബ​ർ 30 മു​ത​ൽ

വാ​ൻ​കൂ​വ​ർ (കാ​ന​ഡ): ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജെ​ന​സി​സ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ന​വം​ബ​ർ 1 വ​രെ ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ലെ സ​റേ ഈ​സ്റ്റ്–​ക്ലോ​വ​ർ​ഡെ​യ്ൽ ഹോ​ളി​ഡേ ഇ​ന്നി​ൽ ന​ട​ക്കും.

മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ത്മീ​യ സം​ഗ​മ​ത്തി​ൽ പാ​സ്റ്റ​ർ ടി​ജി ജോ​ർ​ജ്, ഇ​വാ​ഞ്ച​ലി​സ്റ്റ് ചാ​ർ​ളി സാം ​ബാ​ബു, പാ​സ്റ്റ​ർ ഷി​ബു തോ​മ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ക​രാ​യി​രി​ക്കും.​ ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സി​ന്‍റെ സ്ഥാ​പ​ക​നും പ്ര​സി​ഡ​ന്‍റുമാ​യ ഇ​വാ​ഞ്ച​ലി​സ്റ്റ് ചാ​ർ​ളി സാം ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളു​ടെ ആ​ത്മീ​യ ഉ​ന്ന​മ​നം, കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ദൃ​ഢീ​ക​ര​ണം, വി​ശ്വാ​സി​ക​ളു​ടെ ഐ​ക്യം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ജെ​ന​സി​സ് കാ​ന​ഡ മി​നി​സ്ട്രീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും ആ​ത്മീ​യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ക​യെ​ന്ന​തും മി​നി​സ്ട്രീ​സി​ന്‍റെ ല​ക്ഷ്യ​മാ​ണ്.

ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷെ​റി വ​ർ​മ്മ, ജെ​ഫി​ൻ തോ​മ​സ്, ലിം​സ​ൺ സീ​മോ​ൻ, അ​നീ​ഷ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു. ഫി​ന്നി രാ​ജു ഹ്യൂ​സ്റ്റ​ൺ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആ​രാ​ധ​ന, ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ​ക​ൾ, ആ​ത്മീ​യ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​മ്മേ​ള​നം ക്രി​സ്തീ​യ കു​ടും​ബ​ങ്ങ​ളു​ടെ വി​ശ്വാ​സ​ജീ​വി​തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ​ര​സ്പ​ര​സ്നേ​ഹ​വും ഐ​ക്യ​വും വ​ള​ർ​ത്തു​ന്ന​തി​നും വേ​ദി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.​സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​നി​ച്ചു. മൂ​ന്നു ദി​വ​സ​ത്തെ സ​മ്മേ​ള​ന​ത്തി​നാ​യു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 778-321-9895

Latest News

Corehub Up