Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Genital Mutilation Case

Idukki

ജ​ന​നേ​ന്ദ്രി​യം ത​ക​ര്‍​ത്ത കേ​സ്: പ​രാ​തി​ക്കാ​ര​ന് ഭീ​ഷ​ണി

തൊ​ടു​പു​ഴ:​ ല​ഹ​രി ഉ​പ​യോ​ഗം ക​ണ്ടെ​ത്തിയതിന്‍റെ പേ​രി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ജ​ന​നേ​ന്ദ്രി​യം ത​ക​ര്‍​ത്ത കേ​സി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ര്‍​ഥി​യെ പ​രാ​തി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന്‍റെ പേ​രി​ല്‍ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്കു മാ​റ്റി​. കേ​സി​ല്‍ പ്ര​ധാ​ന കു​റ്റാ​രോ​പി​ത​നാ​യ ഈ ​വി​ദ്യാ​ര്‍​ഥി​യെ കോ​ട്ട​യം തി​രു​വ​ഞ്ചൂ​രി​ലെ ജു​വ​നൈ​ല്‍ ഹോ​മി​ലാ​ണ് ആ​ക്കി​യ​ത്. കേ​സി​ന്‍റെ ഗൗ​ര​വ​വും കു​റ്റാ​രോ​പി​ത​ന്‍ ന​ട​ത്തി​യ ക്രൂ​ര​ത​യും പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി. ഈ ​വി​ദ്യാ​ര്‍​ഥി​യെ നേ​ര​ത്തേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ബോ​ര്‍​ഡി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. പി​ന്നീ​ട് മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം വി​ട്ട​യ​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഹാ​ജ​രാ​യ​പ്പോ​ള്‍ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. കേ​സി​ല്‍ ആ​രോ​പ​ണവി​ധേ​യ​രാ​യ മറ്റു ര​ണ്ടു പേ​രെ​ കാ​ക്ക​നാ​ട് ബോ​ര്‍​സ്റ്റ​ല്‍ സ്‌​കൂ​ളി​ൽ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം പി​റ​വം ക​ല്ലു​മാ​രി​യി​ല്‍ അ​ക്ഷ​യ് സ​ജു (18), അ​മ്പ​ല​വ​യ​ല്‍ നെ​ച്ചി​ക്കാ​ട്ടു​കു​ഴി ഗൗ​തം കൃ​ഷ്ണ (18) എ​ന്നി​വ​രെ​യാ​ണ് തൊ​ടു​പു​ഴ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍​ക്കെ​തി​രേ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഇ​വ​രും അ​ക്ര​മ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നതോ​ടെ പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു. ത​ങ്ങ​ള്‍ക്ക് മർദനത്തിൽ പങ്കില്ലെ​ന്നാ​ണ് ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ അ​ക്ര​മ​ത്തി​ല്‍ ഇ​വ​രും പ​ങ്കാ​ളി​ക​ളാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. തൊ​ടു​പു​ഴ​യി​ല്‍ ഗ്രാ​ന്‍​ഡി​സ് ടെ​ക്‌​നോ​ള​ജി എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പ​ഠി​ക്കു​ന്ന അ​ണ​ക്ക​ര സ്വ​ദേ​ശി​യാ​യ പത്തൊന്പതുകാ​ര​ന് കഴിഞ്ഞ പത്തിനാ​ണ് ക്രൂ​ര ​മ​ര്‍​ദ​ന​മേ​റ്റത്. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​യു​ടെ വ​ല​ത് വൃ​ഷ​ണം നീ​ക്കം​ചെ​യ്യേ​ണ്ടി വ​ന്നു.​

ഹോ​സ്റ്റ​ലി​ല്‍ മൂ​ന്നു​പേ​ര്‍ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ദ്യാ​ര്‍​ഥി ദൃ​ശ്യ​ങ്ങ​ള്‍ സ​ഹി​തം അ​ധ്യ​പ​ക​രെ അ​റി​യി​ച്ച​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​രാ​തി​ക്കാ​ര​നുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ജേ​ക്ക​ബ് ജെ. ​ആ​ന​ക്ക​ല്ലു​ങ്ക​ല്‍, മെ​റി​ന്‍ സ്റ്റാ​ന്‍​ലി, റി​യാ സി​ജോ, ജെ​റി​ന്‍ സ്റ്റാ​ന്‍​ലി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

Latest News

Corehub Up