Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geopoltics

ബ്രി​ക്സ് ഉ​ച്ച​കോ​ടി: ലോ​ക നേ​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​യി​ലെ​ത്തും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് മു​ന്നോ​ടി​യാ​യി, ലോ​ക​നേ​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ​ത്തും. ഉ​ച്ച​കോ​ടി​ക്ക് മു​ൻ​പ് ത​ന്നെ ഉ​ച്ച​കോ​ടി​യു​ടെ സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള അ​ന്തി​മ ക​ര​ടി​ന് രൂ​പം ന​ൽ​കാ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ (ഷെ​ർ​പ്പ​മാ​ർ) ധാ​ര​ണ​യി​ലെ​ത്തു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ച്ച് എ​ല്ലാ​വ​ർ​ക്കും സ്വീ​കാ​ര്യ​മാ​യ രീ​തി​യി​ൽ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ വാ​ച​ക​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഷെ​ർ​പ്പാ​ത​ല ച​ർ​ച്ച​ക​ൾ വ​ള​രെ പ്ര​ചോ​ദ​നാ​ത്മ​ക​മാ​യി​രു​ന്നെ​ന്നും പ്ര​ഖ്യാ​പ​ന രേ​ഖ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ടു​ത്ത ദി​വ​സം ത​ന്നെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ അ​ന്തി​മ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ത് സ​മ​ർ​പ്പി​ക്കു​മെ​ന്നും ന​യ​ത​ന്ത്ര വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഉ​ച്ച​കോ​ടി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​യി ഈ ​സം​യു​ക്ത പ്ര​ഖ്യാ​പ​നം മാ​റും. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ നി​ല​പാ​ടു​ക​ളി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും, ഒ​രു​മി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യു​ന്ന പൊ​തു​വി​ഷ​യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​യാ​ണി​ത്. വെ​ള്ളി​യാ​ഴ്ച നേ​താ​ക്ക​ൾ എ​ത്തു​ന്ന​തി​ന് മു​ൻ​പ് അ​ന്തി​മ ക​ര​ട് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​നി​ധി​ക​ൾ.

Latest News

Corehub Up