കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നോണ് എക്സിക്യൂട്ടീവ് ഡയറക്ടറായി മാരാകണ്ടത്തിൽ ജോർജ് ഇട്ടനെ നിയമിച്ചു.
യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഇട്ടൻ ആൻഡ് സുജി ഹോൾഡിംഗ് കന്പനിയുടെ കീഴിലെ എസ്റ്റി ഗ്രൂപ്പ് ഓഫ് കന്പനികളുടെ സ്ഥാപകനും സിഇഒയുമാണ് ജോർജ് ഇട്ടൻ.
ആർക്കിടെക്ചറൽ സ്ഥാപനമായ റൈസ് പെറി എലിസ് ആൻഡ് പാർട്ണേഴ്സിൽ ടീം ലീഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിസിനസ് മാനേജ്മെന്റ്, ലീഡർഷിപ്പ്, ബിസിനസ് വിപുലീകരണം എന്നിവയിൽ ദീർഘനാളത്തെ അനുഭവസന്പത്തുണ്ട്.
സിവിൽ എൻജിനീയറായ ജോർജ് ഇട്ടന്റെ നേതൃഗുണങ്ങളും പ്രഫഷണൽ പരിജ്ഞാനവും ബാങ്കിന്റെ വളർച്ചയ്ക്ക് ഗുണപരമാകുമെന്ന് ഇസാഫ് ബാങ്ക് മാനേജ്മെന്റ് അറിയിച്ചു.