Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GermanTrainStations

Europe

ജർമനിയിലെ റെയിൽവേ സ്റ്റേഷനുകളിൽ മദ്യപാനത്തിന് വിലക്ക്; ഒക്ടോബർ 15 മുതൽ നടപ്പിൽ വരും

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ മു​ഴു​വ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും മ​ദ്യ​പാ​ന​ത്തി​ന് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ഡോ​യ്‌​ഷെ ബാ​ൻ തീ​രു​മാ​നി​ച്ചു.

രാ​ജ്യ​ത്തെ 5,400 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​യും പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഹാ​ളു​ക​ളി​ലും മ​ദ്യ​പി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ 15 മു​ത​ൽ ക​ർ​ശ​ന​മാ​യി ത​ട​യും.

പ്ര​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സ്റ്റേ​ഷ​നു​ക​ളി​ലെ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നു​മാ​ണ് ഈ ​ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് റെ​യി​ൽ​വേ ചീ​ഫ് ഏ​വ്ലി​ൻ പ​ല്ല വ്യ​ക്ത​മാ​ക്കി.

പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​റ്റ​നോ​ട്ട​ത്തി​ൽ

പൂ​ർ​ണ നി​രോ​ധ​നം: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും ഹാ​ളു​ക​ളി​ലും മ​ദ്യ​പി​ക്കാ​ൻ പാ​ടി​ല്ല.

ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ: സ്റ്റേ​ഷ​നു​ക​ൾ​ക്കു​ള്ളി​ലെ ഔ​ദ്യോ​ഗി​ക റ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കും ബാ​റു​ക​ൾ​ക്കും ഈ ​നി​രോ​ധ​നം ബാ​ധ​ക​മ​ല്ല.

മ​ദ്യം കൊ​ണ്ടു​പോ​കാം: തു​റ​ക്കാ​ത്ത മ​ദ്യ​ക്കു​പ്പി​ക​ൾ ബാ​ഗു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ത​ട​സ​മി​ല്ല.

ശി​ക്ഷാ ന​ട​പ​ടി: നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ഉ​ട​ന​ടി സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ​ത്താ​ക്കും. നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ സ്റ്റേ​ഷ​നു​ക​ളി​ൽ സ്ഥി​ര​മാ​യി പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തും.

നി​രോ​ധ​ന​ത്തി​ലേ​ക്ക് ന​യി​ച്ച ദാ​രു​ണ സം​ഭ​വം

ബാ​ഡ​ൻ-​വ്യൂ​ർ​ട്ട​ൻ​ബ​ർ​ഗി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കി​ടെ മ​ദ്യ​പി​ച്ച യാ​ത്ര​ക്കാ​ര​ൻ ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് 26 വയസുകാ​ര​നാ​യ റെ​യി​ൽ​വേ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ട്രെ​യി​നി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് റെ​യി​ൽ​വേ ക​ടു​ത്ത തീ​രു​മാ​ന​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ഫ്രാ​ങ്ക്ഫ​ർ​ട്ട്, ഹാം​ബു​ർ​ഗ്, കൊ​ളോ​ൺ തു​ട​ങ്ങി​യ വ​ൻ ന​ഗ​ര​ങ്ങ​ളി​ലെ മു​പ്പ​തോ​ളം പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ നി​ല​വി​ൽ ഈ ​നി​രോ​ധ​ന​മു​ണ്ട്.

ഇ​ത് വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് നി​രോ​ധ​നം ജ​ർ​മ​നി​യി​ലു​ട​നീ​ളം വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഫെ​ഡ​റ​ൽ പോ​ലീ​സും ഡിബി സെ​ക്യൂ​രി​റ്റി​യും ചേ​ർ​ന്നാ​യി​രി​ക്കും നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Latest News

Corehub Up