Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Germany Extends

Europe

ജ​ർ​​മനി അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി: യൂ​റോ​പ്പി​ലെ സ്വ​ത​ന്ത്ര സ​ഞ്ചാ​രം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ൽ

ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള അ​തി​രു​ക​ളി​ല്ലാ​ത്ത സ്വ​ത​ന്ത്ര സ​ഞ്ചാ​ര സം​വി​ധാ​ന​മാ​യ ’ഷെ​ങ്ക​ൻ’  (Schengen) ഉ​ട​മ്പ​ടി​യെ വീ​ണ്ടും ആ​ശ​ങ്ക​യി​ലാ​ക്കി, ത​ങ്ങ​ളു​ടെ ഒ​ൻ​പ​ത് ക​ര അ​തി​ർ​ത്തി​ക​ളി​ലെ​യും ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ നീ​ട്ടാ​ൻ ജ​ർ​മ​നി തീ​രു​മാ​നി​ച്ചു. 2027 മാ​ർ​ച്ച് പ​കു​തി വ​രെ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്ന് ഫെ​ഡ​റ​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ് ഇ​തു​സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ന് കൈ​മാ​റി​യി​ട്ടു​ണ്ട്.

യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ്ര​ത്യേ​ക എ​തി​ർ​പ്പു​ക​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ നി​ല​വി​ലെ പ​രി​ശോ​ധ​ന​ക​ൾ ത​ട​സ​മി​ല്ലാ​തെ അ​ടു​ത്ത വ​ർ​ഷം ആ​ദ്യ​പാ​ദം വ​രെ തു​ട​രും. ഇ​തോ​ടെ ജ​ർ​മ​നി​യി​ലേ​ക്കും അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും അ​തി​ർ​ത്തി​യി​ലെ പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നും നേ​രി​ടേ​ണ്ടി വ​രും.

ഷെ​ങ്ക​ൻ നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മോ?

അ​തി​ർ​ത്തി​ക​ളി​ല്ലാ​തെ സ്വ​ത​ന്ത്ര​മാ​യി യാ​ത്ര ചെ​യ്യാ​നു​ള്ള ഷെ​ങ്ക​ൻ മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് ജ​ർ​മ​നി​യു​ടെ ഈ ​ന​ട​പ​ടി​യെ​ന്നാ​ണ് യൂ​റോ​പ്യ​ൻ ത​ല​ത്തി​ൽ ഉ​യ​രു​ന്ന പ്ര​ധാ​ന വി​മ​ർ​ശ​നം. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വും സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി 2024 സെ​പ്റ്റം​ബ​ർ 16ന് ​മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി നാ​ൻ​സി ഫേ​സ​റാ​ണ് ഒ​ൻ​പ​ത് അ​തി​ർ​ത്തി​ക​ളി​ലും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. അ​തി​നു​ശേ​ഷം മൂ​ന്ന് ത​വ​ണ​യാ​ണ് ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ട്ടി​യ​ത്.

അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക്ര​മേ​ണ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മ്മീ​ഷ​നും ല​ക്സം​ബ​ർ​ഗ് അ​ട​ക്ക​മു​ള്ള അ​യ​ൽ​രാ​ജ്യ​ങ്ങ​ളും നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യന്‍റെ പു​തി​യ മൈ​ഗ്രേ​ഷ​ൻ​ അ​ഭ​യാ​ർ​ഥി ഉ​ട​മ്പ​ടി​യും, എ​ക്സ്റ്റേ​ണ​ൽ അ​തി​ർ​ത്തി​ക​ളി​ലെ പു​തി​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും, ഡി​ജി​റ്റ​ൽ എ​ൻ​ട്രി/​എ​ക്സി​റ്റ് സം​വി​ധാ​ന​ങ്ങ​ളും (EES)  നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

സെ​വൂ​ട്ട സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി ജ​ർ​മ​നി

എ​ന്നാ​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം നി​യ​ന്ത്രി​ക്കാ​ൻ അ​തി​ർ​ത്തി പ​രി​ശോ​ധ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ല​ക്സാ​ണ്ട​ർ ഡോ​ബ്രി​ൻ​ഡ്. മൊ​റോ​ക്കോ​യി​ൽ നി​ന്ന് വ​ട​ക്കേ ആ​ഫ്രി​ക്ക​ൻ തീ​ര​ത്തു​ള്ള സ്പാ​നി​ഷ് എ​ൻ​ക്ലേ​വാ​യ സെ​വൂ​ട്ട​യി​ലേ​ക്ക് (Ceuta)  പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​മാ​ണ് ജ​ർ​മ്മ​നി പ്ര​ധാ​ന​മാ​യും ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കും വ​ല​തു​പ​ക്ഷ വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ടു​മാ​ണ് ഇ​ത്ത​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​വു​മാ​യി പ്രോ ​അ​സൈ​ൽ(Pro Asyl)അ​ട​ക്ക​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up