Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Germany Is Not

ജ​ര്‍​മ​നി ഫ​സ്റ്റ് ക്ലാ​സ് ടീ​മ​ല്ല: നേ​ഗ​ല്‍​സ്മ​ന്‍

ഫോ​ക്‌​സ്ബ​ര്‍​ഗ്: ജ​ര്‍​മ​ന്‍ കോ​ച്ച് യൂ​ലി​യ​ന്‍ നേ​ഗ​ല്‍​സ്മാ​ന്‍ തു​റ​ന്നു പ​റ​ഞ്ഞു: “ജ​ര്‍​മ​നി ഒ​രു ഫ​സ്റ്റ് ക്ലാ​സ് ടീം ​അ​ല്ല”. ഫി​ഫ 2026 ലോ​ക​ക​പ്പ് റൗ​ണ്ട് ഓ​ഫ് 32ല്‍ ​പ​രാ​ഗ്വെ​യ്ക്ക് എ​തി​രാ​യ തോ​ല്‍​വി​ക്കു​ശേ​ഷ​മാ​ണ് നേ​ഗ​ല്‍​സ്മാ​ന്‍ ഇ​ങ്ങ​ന പ​റ​ഞ്ഞ​ത്. 2014 ബ്ര​സീ​ല്‍ ലോ​ക​ക​പ്പി​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ​ശേ​ഷം ജ​ര്‍​മ​നി ഇ​താ​ദ്യ​മാ​യാ​ണ് നോ​ക്കൗ​ട്ടി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. 2018, 2022 എ​ഡി​ഷ​നു​ക​ളി​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍​ത്ത​ന്നെ ജ​ര്‍​മ​ന്‍ ടീം ​പു​റ​ത്താ​യി​രു​ന്നു.

“ഫ​സ്റ്റ് സ്റ്റേ​ജി​ല്‍​ത്ത​ന്നെ നി​ങ്ങ​ള്‍ പു​റ​ത്താ​കു​ക​യാ​ണെ​ങ്കി​ല്‍ ജ​ര്‍​മ​ന്‍ ഫു​ട്‌​ബോ​ളി​ന​ത് ശു​ഭ​ക​ര​മ​ല്ല. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് ജ​ര്‍​മ​നി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത്ത​ന്നെ പു​റ​ത്താ​കു​ന്ന​ത്. ഞാ​ന്‍ തീ​ര്‍​ത്തും നി​രാ​ശ​നാ​ണ്. ജ​ര്‍​മ​ന്‍ എ​ഫ്എ​യ്ക്ക് (ഡി​എ​ഫ്ബി) എ​ന്നെ ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ ഞാ​ന്‍ തു​ട​രും (കോ​ച്ചിം​ഗ് സ്ഥാ​ന​ത്ത്). കുറെ ആ​ളു​ക​ള്‍​ക്ക് ഞാ​ന്‍ പു​റ​ത്തു​പോ​ക​ണ​മെ​ന്നു​ണ്ട്.

എ​ന്നാ​ല്‍, ജ​ര്‍​മ​ന്‍ കോ​ച്ചിം​ഗ് സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ എ​നി​ക്കു സ​ന്തോ​ഷ​മേ​യു​ള്ളൂ. ജ​ര്‍​മ​ന്‍​കാ​രു​ടെ ഇ​ട​യി​ല്‍ അ​ന്വേ​ഷി​ച്ചാ​ല്‍, ആ​രും എ​ന്നെ​ക്കു​റി​ച്ച് ന​ല്ല​തു പ​റ​യു​മെ​ന്നു ക​രു​തു​ന്നി​ല്ല. കാ​ര​ണം, ഈ ​ലോ​ക​ക​പ്പി​ല്‍ ജ​ര്‍​മ​നി​യു​ടെ പ്ര​ക​ട​നം നി​രാ​ശാ​ജ​ന​ക​മാ​ണ്. ഞാ​ന്‍ ഓ​ടി​യൊ​ളി​ക്കു​ന്ന ആ​ള​ല്ല”- നേ​ഗ​ല്‍​സ്മ​ന്‍ പ​റ​ഞ്ഞു.

Latest News

Corehub Up