Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GhazalLegend

Middle East and Gulf

ഗസല്‍ ചക്രവര്‍ത്തി ഉമ്പായിക്ക് ഗാനാര്‍ച്ചനയുമായി മുത്വലിബ് മട്ടന്നൂര്‍

ദോ​ഹ: മ​ല​യാ​ള ഗ​സ​ൽ സം​ഗീ​ത​ത്തി​ന് അ​ന​ശ്വ​ര സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ ഗാ​യ​ക​ൻ ഉ​മ്പാ​യി​യു​ടെ എ​ട്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ദോ​ഹ​യി​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ സം​ഗീ​ത​സാ​യാ​ഹ്നം അ​ര​ങ്ങേ​റി.

സം​ഗീ​താ​സ്വാ​ദ​ക​രും സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഉ​മ്പാ​യി​യു​ടെ ശി​ഷ്യ​നും ഗാ​യ​ക​നു​മാ​യ മു​ത്വ​ലി​ബ് മ​ട്ട​ന്നൂ​ർ ഗു​രു​വി​ന് ഗാ​നാ​ർ​ച്ച​ന അ​ർ​പ്പി​ച്ചു.

ഉ​മ്പാ​യി​യു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു​കൊ​ണ്ട് മു​ത്വ​ലി​ബ് ഗു​രു​സ്മ​ര​ണ പു​തു​ക്കി. ജീ​വി​ത​കാ​ല​ത്ത് ഉ​മ്പാ​യി സ്വ​ന്തം കൈ​കൊ​ണ്ട് സ​മ്മാ​നി​ച്ച ഹാ​ർ​മോ​ണി​യം ത​ന്‍റെ സം​ഗീ​ത​ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ ​ഹാ​ർ​മോ​ണി​യം എ​നി​ക്ക് ഒ​രു സം​ഗീ​തോ​പ​ക​ര​ണം മാ​ത്ര​മ​ല്ല; ഗു​രു​വി​ന്‍റെ അ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. ഓ​രോ ത​വ​ണ​യും അ​തി​ൽ സം​ഗീ​തം പ​ക​രു​മ്പോ​ൾ ഉ​മ്പാ​യി സാ​റി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട് എ​ന്ന് മു​ത്വ​ലി​ബ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഉ​മ്പാ​യി​യു​ടെ ജ​ന​പ്രി​യ ഗ​സ​ലു​ക​ൾ ആ​ല​പി​ച്ച അ​ദ്ദേ​ഹം സ​ദ​സി​നെ വി​കാ​ര​ഭ​രി​ത​മാ​ക്കി. ക്യു ​മെ​ലോ​ഡി​യ അ​ഡ്മി​ൻ റ​ഊ​ഫ് മ​ല​യി​യി​ൽ, അ​വ​താ​ര​ക​ൻ റാ​ഫി പാ​റ​ക്കാ​ട്ടി​ൽ, ജാ​ഫ​ർ മു​റി​ച്ചാ​ണ്ടി, നി​ഷാ​ദ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഹാ​ർ​മോ​ണി​യ​ത്തി​ൽ അ​സ്ലം പൊ​ന്മു​ണ്ടം, ത​ബ​ല​യി​ൽ മാ​ർ​ട്ടി​ൻ, ഗി​റ്റാ​റി​ൽ മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ എ​ന്നി​വ​ർ സം​ഗീ​ത​സ​ഹ​ക​ര​ണം ന​ൽ​കി.

മീ​ഡി​യ പ്ല​സ് സിഇഒ ഡോ. ​അ​മാ​നു​ള്ള വ​ട​ക്കാ​ങ്ങ​ര, ലോ​ക കേ​ര​ള സ​ഭാം​ഗം അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, മേ​ഘ​മ​ൽ​ഹാ​ർ അ​ഡ്മി​ൻ മും​താ​സ്, ജാ​സ്മി​ൻ റാ​ഫി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ഉ​മ്പാ​യി മ​ല​യാ​ള ഗ​സ​ൽ സം​ഗീ​ത​ത്തി​ന് ന​ൽ​കി​യ അ​മൂ​ല്യ സം​ഭാ​വ​ന​ക​ളെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഗീ​ത​പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​തിന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും അ​വ​ർ അ​നു​സ്മ​രി​ച്ചു.

Latest News

Corehub Up