National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കൈത്തണ്ട മറിച്ചതിനു ശേഷം പാർപ്പിട സമുച്ചയത്തിന്റെ 11-ാം നിലയിൽനിന്നു ചാടി യുവാവ് ജീവനൊടുക്കി. യഗ്യ പാണ്ഡെ (28) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. ഉടൻതന്നെ ബന്ധുക്കൾ യോഗ്യയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.
പരസ്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന യോഗ്യ വിഷാദരോഗത്തിനു ചികിത്സയിലായിരുന്നു. ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയില്ലെന്നും കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: ഉത്തർപ്രദേശിൽ വാളുകൾ വിതരണം ചെയ്തതിന് ഹിന്ദു രക്ഷാദൾ പ്രവർത്തകർ അറസ്റ്റിൽ. ഗാസിയാബാദിലെ ഷാലിമാർ ഗാർഡനിലെ ഓഫീസിൽ വാളുകൾ വിതരണം ചെയ്ത 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും എട്ട് വാളുകൾ കണ്ടെത്തി.
കപിൽ കുമാർ, ശ്യാം പ്രസാദ്, അരുൺ ജെയ്ൻ, രാംപാൽ, അമിത് സിംഗ്, അമിത് കുമാർ, അമിത് അരോര, മോഹിത് കുമാർ, ദേവേന്ദ്ര ബാഗേൽ, ഉജാല സിംഗ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 40 പേർക്കെതിരെ പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
കൂടുതൽ അന്വേഷണത്തിൽ, ഡിസംബർ 29ന് ഹിന്ദു രക്ഷാദളിന്റെ ദേശീയ പ്രസിഡന്റ് പിങ്കി ചൗധരിയും മറ്റ് അംഗങ്ങളും സംഘടനയുടെ ഓഫീസിൽ വാളുകൾ വിതരണം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. കേസിലെ മുഖ്യപ്രതി പിങ്കി ചൗധരി ഒളിവിലാണ്.
National
ലക്നോ: ഗാസിയാബാദിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ഗാസിയാബാദിലെ രാജ്നഗറിലാണ് സംഭവം.
കൊല്ലപ്പെട്ട യുവതി വാടകക്ക് നൽകിയ ഫ്ലാറ്റിൽ നിന്നാണ് മൃതദേഹം പോലീസ് കണ്ടെടുത്തത്. വാടകക്ക് താമസിച്ച ദമ്പതികളെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നുമാണ് സത്യം പുറത്തുവന്നത്.
ദമ്പതികൾ മാസങ്ങളായി വാടക നൽകിയിരുന്നില്ല. പണം ചോദിക്കാനാണ് 32കാരിയായ യുവതി ഫ്ളാറ്റിലെത്തിയത്.
എന്നാൽ യുവതി വൈകിട്ട് വീട്ടിൽ തിരിച്ചെത്താതായതോടെ സംശയം തോന്നിയ വീട്ടുജോലിക്കാരി വാടകക്കാർ താമസിക്കുന്ന ഫ്ലാറ്റിലെത്തി. ഇവർ നൽകിയ മറുപടിയിൽ സംശയം തോന്നിയതോടെ വീട്ടുജോലിക്കാരെ സംഭവം അയൽക്കാരെ അറിയിക്കുകയായിരുന്നു. പിന്നീടാണ് പോലീസിനെ വിവരം അറിയിച്ചത്.
അജയ് ഗുപ്ത(35), അക്രിതി ഗുപ്ത(30) എന്നിവരെയാണ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. യുവതിയുടെ തലക്ക് പ്രഷർ കുക്കർ കൊണ്ട് അടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു.
കൊല്ലപ്പെട്ട യുവതിക്ക് രണ്ടു ഫ്ലാറ്റുകളുണ്ടായിരുന്നു. ഒരു ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം അവർ താമസിച്ചു. രണ്ടാമത്തേത് വാടകയ്ക്കും നൽകി.
ഗാസിയാബാദിലെ ഒരു സ്കൂളിലെ അധ്യാപികയായിരുന്നു കൊല്ലപ്പെട്ട യുവതി. എട്ടുമാസം മുമ്പാണ് 18000 രൂപ പ്രതിമാസ വാടകക്ക് അവർ ഫ്ലാറ്റ് ദമ്പതികൾക്ക് നൽകിയത്.