Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gibraltar

Europe

ജി​ബ്രാ​ള്‍​ട്ട​ര്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി

വ​യ​നാ​ട്: ജി​ബ്രാ​ള്‍​ട്ട​റി​ന്‍റെ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ച് വ​യ​നാ​ട് സ്വ​ദേ​ശി. ബ​ത്തേ​രി പാ​ട്ടു​കു​ടി​യി​ല്‍ കു​ടും​ബാം​ഗം മു​ഹ​മ്മ​ദ് റോ​ഷ​നാ​ണ് (26) ജി​ബ്രാ​ള്‍​ട്ട​ര്‍ ദേ​ശീ​യ ക്രി​ക്ക​റ്റ് താ​ര​മാ​യി മാ​റി​യ​ത്.

ജി​ബ്രാ​ള്‍​ട്ട​റി​ല്‍ പ്രൈ​സ് വാ​ട്ട​ര്‍​ഹൗ​സ് കൂ​പ്പേ​ഴ്‌​സ് ക​മ്പ​നി​യി​ല്‍ ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​ണ് റോ​ഷ​ന്‍. ഫാ​സ്റ്റ് ബൗ​ളിം​ഗ് മി​ക​വാ​ണ് റോ​ഷ​ന് ദേ​ശീ​യ ടീ​മി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്. ഡെ​ന്‍​മാ​ര്‍​ക്കിൽ നടക്കുന്ന ട്വന്‍റി - 20 ​ലോ​ക​ക​പ്പ് ക്വാ​ളി​ഫ​യ​ര്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ടീ​മി​നു​വേ​ണ്ടി പ​ന്തെ​റി​യാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് റോ​ഷ​ന്‍.

ഡ​ല്‍​ഹി​യി​ല്‍ അ​ദാ​നി ക​മ്പ​നി​യി​ല്‍ മാ​നേ​ജ​രാ​യ പി.​കെ. ഇ​സ്മ​യി​ല്‍ - ഷം​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് റോ​ഷ​ന്‍. ദു​ബാ​യി​യി​ലു​ള്ള ഡാ​നി​ഷ് ഇ​സ്മ​യി​ല്‍ സ​ഹോ​ദ​ര​നാ​ണ്.

Latest News

Corehub Up