ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയേക്കും. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ നിതീഷ് കുമാറിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത.
കോൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റു ചെയ്യുന്പോഴാണ് ഗില്ലിന്റെ കഴുത്തിന് പരിക്കേറ്റത്.
2000നുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ മണ്ണിൽ പരന്പര നേടാൻ സാധിച്ചിട്ടില്ല. അതേസമയം 1-0 ലീഡ് നേടിയ പ്രോട്ടീസിനു മുന്നിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 22ന് ഗോഹട്ടിയിലാണ് രണ്ടാം ടെസ്റ്റ്.