Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Biennial Conference

America

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ആ​ഗോ​ള ദ്വി​വ​ത്സ​ര സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 19 മു​ത​ൽ വി​ർ​ജീ​നി​യ​യി​ൽ

വി​ർ​ജീ​നി​യ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലിന്‍റെ​ ആ​ഗോ​ള ദ്വി​വ​ത്സ​ര സ​മ്മേ​ള​നം 2027 ഓ​ഗ​സ്റ്റ് 19, 20, 21 തീ​യ​തി​ക​ളി​ൽ വി​ർ​ജീ​നി​യ​യി​ലെ ഹെ​ർ​ണ്ട​ൺ ഹ​യ​റ്റ് റീ​ജ​ൻ​സി ഡു​ള്ള​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യാ​യി സ​മ്മേ​ള​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളെ ഒ​രു​മി​പ്പി​ക്കാ​നും സാം​സ്കാ​രി​ക പൈ​തൃ​ക​വും സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ളും ശ​ക്തി​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണു മൂ​ന്നു ദി​വ​സ​ത്തെ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​ശ​യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്ന​തി​നും പു​തി​യ സൗ​ഹൃ​ദ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നും സ​മ്മേ​ള​നം വേ​ദി​യാ​കും.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷാ​ജി മാ​ത്യു മു​ല​മൂ​ട്ടി​ൽ, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ സ​ണ്ണി ജി. ​വേ​ലി​യ​ത്ത്, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ജെ​യിം​സ് കൂ​ട​ൽ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്റും അ​മേ​രി​ക്ക റീ​ജി​യ​ൻ ഡോ. ​ത​ങ്കം അ​ര​വി​ന്ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ.

അ​മേ​രി​ക്ക റീ​ജണി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന് റീ​ജൺ ചെ​യ​ർ​മാ​ൻ ഡോ. ​ഷി​ബു സാ​മു​വ​ൽ, പ്ര​സി​ഡ​ന്‍റ് ബ്ലെ​സ​ൺ മ​ണ്ണി​ൽ, സെ​ക്ര​ട്ട​റി മ​ഞ്ജു സു​രേ​ഷ് മോ​ഹ​ൻ​കു​മാ​ർ, ഗ്ലോ​ബ​ൽ ഒ​സി​ഐ ഫോ​റം ചെ​യ​ർ​മാ​ൻ സാ​ജു തു​രു​ത്തേ​ൽ എ​ന്നി​വ​ർ സ്വാ​ഗ​തം ചെ​യ്തു.

മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​വും സാം​സ്കാ​രി​ക അ​ഭി​മാ​ന​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ആ​ഗോ​ള സം​ഗ​മ​മാ​യാ​ണു സ​മ്മേ​ള​നം വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രി​പാ​ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും തു​ട​ർ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും വ​രും​ദി​വ​സ​ങ്ങ​ളി​ൽ അ​റി​യി​ക്കും.

വേ​ദി: ഹ​യ​റ്റ് റീ​ജ​ൻ​സി ഡു​ള്ള​സ്, 2300 ഡു​ള്ള​സ് കോ​ർ​ണ​ർ ബു​ള​വാ​ർ​ഡ്, ഹെ​ർ​ണ്ട​ൺ, വി​ർ​ജീ​നി​യ 20171. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.wmcgc.com⁠.

Latest News

Corehub Up