Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Global Stock Markets

ആ​​ഗോ​​ള ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ൽ ഇ​​ടി​​വ്

മും​​ബൈ: പ​​ശ്ചി​​മേ​​ഷ്യ​​യി​​ലെ യു​​ദ്ധം മൂ​​ന്നാം ദി​​ന​​ത്തി​​ലേ​​ക്കു ക​​ട​​ന്ന​​തോ​​ടെ ആ​​ഗോ​​ള ഓ​​ഹ​​രി​​വി​​പ​​ണി​​ക​​ളി​​ൽ ഇ​​ടി​​വ്. ഏ​​ഷ്യ​​ൻ വി​​പ​​ണി​​ക​​ൾ ഒ​​ന്ന​​ട​​ങ്കം ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. യൂ​​റോ​​പ്യ​​ൻ, യു​​എ​​സ് വി​​പ​​ണി​​ക​​ളും താ​​ഴ്ന്നാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും 1.2 ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞു. യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല ഉ​​യ​​ർ​​ന്ന​​തും സു​​ര​​ക്ഷി​​ത നി​​ക്ഷേ​​പ​​ങ്ങ​​ളി​​ലേ​​ക്ക് നി​​ക്ഷേ​​പ​​ക​​ർ മാ​​റി​​യ​​തും വി​​പ​​ണി​​യെ സ്വാ​​ധീ​​നി​​ച്ചു.

നി​​ഫ്റ്റി 50 സൂ​​ചി​​ക 313 പോ​​യി​​ന്‍റ് (1.24 ശ​​ത​​മാ​​നം) ഇ​​ടി​​ഞ്ഞ് ഒ​​രു മാ​​സ​​ത്തെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​യ 24,866ലെ​​ത്തി. ബി​​എ​​സ്ഇ സെ​​ൻ​​സെ​​ക്സ് 1048 പോ​​യി​​ന്‍റ് (1.29 ശ​​ത​​മാ​​നം) താ​​ഴ്ന്ന് 80,239ൽ വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. ആ​​റു മാ​​സ​​ത്തി​​ടെ​​യി​​ലെ ഏ​​റ്റ​​വും താ​​ഴ്ന്ന നി​​ര​​ക്കാ​​ണി​​ത്.

വ്യാ​​പാ​​ര​​ത്തി​​ന്‍റെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ ര​​ണ്ടു ശ​​ത​​മാ​​നം വ​​രെ ഇ​​ടി​​ഞ്ഞ വി​​പ​​ണി പി​​ന്നീ​​ട് നേ​​രി​​യ തോ​​തി​​ൽ തി​​രി​​ച്ചു​​ക​​യ​​റി. ഹോ​​ളി​​യെ​​ത്തു​​ട​​ർ​​ന്ന് വി​​പ​​ണി​​ക്ക് ഇ​​ന്ന് അ​​വ​​ധി​​യാ​​ണ്.

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ

നി​​ഫ്റ്റി​​യി​​ലെ 16 മേ​​ഖ​​ലാ സൂ​​ചി​​ക​​യി​​ലെ 14 എ​​ണ്ണ​​വും ന​​ഷ്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. മെ​​റ്റ​​ലും ഫാ​​ർ​​മ​​യും മാ​​ത്ര​​മാ​​ണ് ന​​ഷ്ടം നേ​​രി​​ടാ​​തെ പി​​ടി​​ച്ചു​​നി​​ന്ന​​ത്. ഓ​​ട്ടോ, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ്, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ഓ​​ഹ​​രി​​ക​​ൾ ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ന​​ഷ്ടം നേ​​രി​​ട്ടു. ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ​​സ്, ഐ​​ടി, മീ​​ഡി​​യ, പി​​എ​​സ്‌യു ​​ബാ​​ങ്ക്, പ്രൈ​​വ​​റ്റ് ബാ​​ങ്ക്, റി​​യ​​ൽ​​റ്റി ഓ​​ഹ​​രി​​ക​​ൾ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ ഇ​​ടി​​ഞ്ഞു. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100, സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക​​ക​​ൾ യ​​ഥാ​​ക്ര​​മം 1.58 ശ​​ത​​മാ​​ന​​വും 1.75 ശ​​ത​​മാ​​ന​​വും താ​​ഴ്ച​​യി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ബി​​എ​​സ്ഇ​​യി​​ൽ ഇ​​ന്നലെ ട്രേ​​ഡ് ചെ​​യ്യ​​പ്പെ​​ട്ട മൊ​​ത്തം 4,528 ഓ​​ഹ​​രി​​ക​​ളി​​ൽ 754 ഓ​​ഹ​​രി​​ക​​ൾ മാ​​ത്ര​​മാ​​ണ് നേ​​ട്ട​​ത്തോ​​ടെ ക്ലോ​​സിം​​ഗ് കു​​റി​​ച്ച​​ത്. 3641 ഓ​​ഹ​​രി​​ക​​ൾ ന​​ഷ്ട​​ത്തോ​​ടെ​​യും 133 ഓ​​ഹ​​രി​​ക​​ളി​​ൽ വി​​ല​​മാ​​റ്റ​​മൊ​​ന്നും രേ​​ഖ​​പ്പെ​​ടു​​ത്താ​​തെ​​യും വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

ഇ​​ന്ന​​ലെ​​ത്തെ വ്യാ​​പാ​​ര​​ത്തി​​ൽ വാ​​ങ്ങാ​​ൻ നി​​ക്ഷേ​​പ​​ക​​രി​​ല്ലാ​​ത്ത​​തി​​നാ​​ൽ 330 ഓ​​ഹ​​രി​​ക​​ളാ​​ണ് ലോ​​വ​​ർ സ​​ർ​​ക്യൂ​​ട്ട് നി​​ല​​വാ​​ര​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്യേ​​ണ്ടി​​വ​​ന്ന​​ത്.

വി​​പ​​ണി​​യു​​ടെ ഇ​​ടി​​വി​​നു​​ള്ള കാ​​ര​​ണ​​ങ്ങ​​ൾ

അ​​സം​​സ്കൃ​​ത എ​​ണ്ണ വി​​ല: യു​​എ​​സി​​ന്‍റെ​​യും ഇ​​സ്ര​​യേ​​ലി​​ന്‍റെ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി​​യാ​​യി പ​​ശ്ചി​​മേ​​ഷ്യ​​യി​​ലു​​ട​​നീ​​ളം ഇ​​റാ​​ൻ മി​​സൈ​​ൽ ആ​​ക്ര​​മ​​ണം തു​​ട​​രു​​ന്ന​​തി​​നി​​ടെ അ​​സം​​സ്കൃ​​ത എ​​ണ്ണ​​വി​​ല വ​​ർ​​ധി​​ച്ചു. ഇ​​തോ​​ടെ ഓ​​യി​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് ക​​ന്പ​​നി​​ക​​ൾ, പെ​​യി​​ന്‍റ്, ട​​യ​​ർ നി​​ർ​​മാ​​താ​​ക്ക​​ൾ, വി​​മാ​​ന​​ക്ക​​ന്പ​​നി​​ക​​ൾ, കെ​​മി​​ക്ക​​ൽ നി​​ർ​​മാ​​താ​​ക്ക​​ൾ എ​​ന്നി​​വ​​രു​​ടെ ഓ​​ഹ​​രി​​ക​​ൾ ഇ​​ടി​​ഞ്ഞു.

ഐ​​സി​​ഇ ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ മേ​​യ് ഫ്യൂ​​ച്ച​​റു​​ക​​ൾ ഇ​​ന്ന​​ലെ ബാ​​ര​​ലി​​ന് 82.37 ഡോ​​ള​​ർ എ​​ന്ന ഒ​​രു മാ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കി​​ലെ​​ത്തി. ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ൽ മേ​​യ് ഫ്യൂ​​ച്ച​​റു​​ക​​ൾ 8 % വ​​ർ​​ധി​​ച്ച് ബാ​​ര​​ലി​​ന് 78.71 ഡോ​​ള​​ർ എ​​ന്ന നി​​ല​​യി​​ലാ​​യി​​രു​​ന്നു.

വി​​പ​​ണി​​ക​​ളി​​ലു​​ണ്ടാ​​യ അ​​നി​​ശ്ചി​​ത​​ത്വം കാ​​ര​​ണം ബ്രെ​​ന്‍റ് ക്രൂ​​ഡ് ഫ്യൂ​​ച്ച​​റു​​ക​​ൾ ബാ​​ര​​ലി​​ന് 82.40 ഡോ​​ള​​റി​​ലെ​​ത്തി; ഇ​​ത് ക​​ഴി​​ഞ്ഞ 14 മാ​​സ​​ത്തി​​നി​​ട​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ര​​ക്കാ​​ണ്.

ലോ​​ക​​ത്തെ മൊ​​ത്തം എ​​ണ്ണ വി​​ത​​ര​​ണ​​ത്തി​​ന്‍റെ 20 ശ​​ത​​മാ​​ന​​വും ഇ​​ന്ത്യ​​യു​​ടെ ക്രൂ​​ഡ് ഓ​​യി​​ൽ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ 40 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​വും ക​​ട​​ന്നു​​പോ​​കു​​ന്ന ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​തം ത​​ട​​ഞ്ഞ​​താ​​യി ഇ​​റാ​​ൻ അ​​റി​​യി​​ച്ചു. ഇ​​തോ​​ടെ എ​​ണ്ണ​​ശേ​​ഖ​​രം വി​​ല​​യി​​രു​​ത്താ​​ൻ സ​​ർ​​ക്കാ​​രു​​ക​​ളും റി​​ഫൈ​​ന​​റി​​ക​​ളും നി​​ർ​​ബ​​ന്ധി​​ത​​രാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

രൂ​​പ​​യു​​ടെ ഇ​​ടി​​വ്: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ യു​​ദ്ധം നീ​​ണ്ടു​​നി​​ൽ​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത വ​​ർ​​ധി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ൻ രൂ​​പ​​യു​​ടെ മൂ​​ല്യം ഇ​​ടി​​യു​​ക​​യും ഗ​​വ​​ണ്‍​മെ​​ന്‍റ് ബോ​​ണ്ട് യീ​​ൽ​​ഡു​​ക​​ൾ വ​​ർ​​ധി​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​ന്ന​​ലെ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 42 പൈ​​സ ന​​ഷ്ട​​ത്തി​​ൽ 91.50ലാ​​ണ് ക്ലോ​​സ് ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. യു​​ദ്ധ​​സാ​​ഹ​​ച​​ര്യം ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​തി​​ച്ചു​​യ​​രാ​​നും അ​​മേ​​രി​​ക്ക​​ൻ ക​​റ​​ൻ​​സി​​യു​​ടെ ആ​​വ​​ശ്യം വ​​ർ​​ധി​​ക്കാ​​നും കാ​​ര​​ണ​​മാ​​യി.

ആ​ഭ്യ​ന്ത​ര ഓ​ഹ​രി വി​പ​ണി​യി​ലെ വ​ൻ​തോ​തി​ലു​ള്ള വി​ല്പ​ന​യും വി​ദേ​ശ നി​ക്ഷേ​പ​ക​ർ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തെ വീ​ണ്ടും താ​ഴേ​ക്കു ന​യി​ച്ച​താ​യി വി​ദേ​ശ​നാ​ണ്യ വി​നി​മ​യ വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

വി​ദേ​ശ​നി​ക്ഷേ​പ​ക​രു​ടെ പി​ൻ​വാ​ങ്ങ​ൽ: ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ ഓ​ഹ​രി​വി​പ​ണി​യി​ൽ​നി​ന്ന് മൊ​ത്തം 7536.4 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ച്ചു. ഈ ​വി​റ്റ​ഴി​ക്ക​ൽ പ്ര​വ​ണ​ത ഇ​ന്ന​ലെ​യും തു​ട​ർ​ന്നു. മാ​ർ​ച്ചി​ലെ ആ​ദ്യ വ്യാ​പാ​ര​ദി​ന​മാ​യ ഇ​ന്ന​ലെ 3295.64 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് ഇ​വ​ർ വി​റ്റ​ത്.

Latest News

Corehub Up