Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GlobalTrade

14 രാ​ജ്യ​ങ്ങ​ൾ​ക്ക് യു​എ​സ് താ​രി​ഫ് ഏ​ർ​പ്പെ​ടു​ത്തും; ഇ​ന്ത്യ​ക്ക് 25% വ​രെ അ​ധി​ക​തീ​രു​വ ചു​മ​ത്തും

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ​യു​ൾ​പ്പെ​ടെ 14 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി​ക്ക് പു​തി​യ തീ​രു​വ ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി അ​മേ​രി​ക്ക. ഇ​ന്ത്യ, ചൈ​ന, ബം​ഗ്ലാ​ദേ​ശ്, കം​ബോ​ഡി​യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ഇ​ന്തോ​നേ​ഷ്യ, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, മ​ലേ​ഷ്യ, സിം​ഗ​പ്പൂ​ർ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, താ​യ്‌​വാ​ൻ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കാ​ണ് പു​തി​യ തീ​രു​വ ബാ​ധ​ക​മാ​കു​ന്ന​ത്.

ഓ​രോ ഉ​ൽ​പ്പ​ന്ന​ത്തി​നും ബാ​ധ​ക​മാ​യ കൃ​ത്യ​മാ​യ തീ​രു​വ നി​ര​ക്കു​ക​ൾ യു​എ​സ് ഫെ​ഡ​റ​ൽ ര​ജി​സ്റ്റ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ട്ടി​ക പ്ര​കാ​രം ചൈ​ന​യ്ക്കാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന നി​കു​തി​ഭാ​രം. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്ക് 25 ശ​ത​മാ​നം വ​രെ തീ​രു​വ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​യു​മാ​യി വ്യാ​പാ​ര​ക്ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യു​ടെ തീ​രു​വ നി​ര​ക്ക് 17 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് യു​എ​സ് ട്രേ​ഡ് റെ​പ്ര​സ​ന്‍റേ​റ്റീ​വി​ന്‍റെ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 

ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര​ക്ക​രാ​ർ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​മേ​രി​ക്ക​യു​ടെ പു​തി​യ നീ​ക്കം.14 വ്യാ​പാ​ര പ​ങ്കാ​ളി​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന തീ​രു​വ നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത് ചൈ​ന​യ്ക്കാ​ണ്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന 25 ശ​ത​മാ​നം നി​കു​തി​ക്ക് പു​റ​മെ 20 ശ​ത​മാ​നം കൂ​ടി വ​ർ​ധി​പ്പി​ച്ച​തോ​ടെ ചൈ​നീ​സ് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള ആ​കെ തീ​രു​വ നി​ര​ക്ക് 45 ശ​ത​മാ​ന​മാ​യി ഉ​യ​രും. വ്യാ​പാ​ര ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ വി​യ​റ്റ്നാ​മി​നും ചൈ​ന​യ്ക്ക് സ​മാ​ന​മാ​യി 20 ശ​ത​മാ​നം അ​ധി​ക തീ​രു​വ ബാ​ധ​ക​മാ​യി​രി​ക്കും. 

മ​റ്റ് വ്യാ​പാ​ര പ​ങ്കാ​ളി​ക​ൾ​ക്ക് 10 ശ​ത​മാ​നം മു​ത​ൽ 18 ശ​ത​മാ​നം വ​രെ​യാ​ണ് തീ​രു​വ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ പു​തി​യ തീ​രു​മാ​നം ആ​ഗോ​ള വ്യാ​പാ​ര രം​ഗ​ത്ത് വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 

Latest News

Corehub Up