Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GlobeSoccerAwards

Special

അവാർഡുകൾ മാത്രമല്ല ചിരിയും ഏറ്റുവാങ്ങി സിആർ7; ഗ്ലോബ് സോക്കർ വേദിയിലെ ആ വൈറൽ പ്രസംഗം

ദു​ബാ​യി​ൽ അ​ര​ങ്ങേ​റി​യ 2025-ലെ ​ഗ്ലോ​ബ് സോ​ക്ക​ർ അ​വാ​ർ​ഡ് വേ​ദി​യി​ൽ കാ​യി​ക​ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച് പോ​ർ​ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ഒ​രി​ക്ക​ൽ കൂ​ടി തി​ള​ങ്ങി.

ഇ​ത്ത​വ​ണ ക​ളി​ക്ക​ള​ത്തി​ലെ വേ​ഗ​ത​യേ​ക്കാ​ൾ ആ​രാ​ധ​ക​ർ ച​ർ​ച്ച ചെ​യ്ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​സ​ക​ര​മാ​യ പെ​രു​മാ​റ്റ​വും വി​ന​യം നി​റ​ഞ്ഞ ന​ർ​മ്മ​മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​ണ്.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും 'മി​ഡി​ൽ ഈ​സ്റ്റി​ലെ മി​ക​ച്ച താ​രം' എ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യ റൊ​ണാ​ൾ​ഡോ, ക​രി​യ​റി​ൽ ആ​യി​രം ഗോ​ളു​ക​ൾ എ​ന്ന അ​പൂ​ർ​വ നേ​ട്ട​ത്തി​ലേ​ക്ക് താ​ൻ വൈ​കാ​തെ എ​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും വേ​ദി​യി​ൽ ന​ട​ത്തി.

പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​ൻ വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ മൈ​ക്കു​ക​ൾ ഉ​യ​രം കു​റ​ഞ്ഞ നി​ല​യി​ലാ​ണെ​ന്ന് ശ്ര​ദ്ധി​ച്ച റൊ​ണാ​ൾ​ഡോ, അ​വ ശ​രി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ 'ഇ​ത് ചെറിയ ആൾക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള​താ​ണ​ല്ലോ' എ​ന്ന് ത​മാ​ശ രൂ​പേ​ണ പ​റ​ഞ്ഞ​ത് സ​ദ​സി​ൽ ചി​രി പ​ട​ർ​ത്തി.

ഈ ​ത​മാ​ശ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. ഗൗ​ര​വ​ക്കാ​ര​നാ​യ ഫു​ട്ബോ​ൾ താ​ര​ത്തി​ന് പു​റ​മെ റൊ​ണാ​ൾ​ഡോ​യി​ലെ ഹ്യൂ​മ​ർ സെ​ൻ​സി​നെ ആ​രാ​ധ​ക​ർ ഒ​ന്ന​ട​ങ്കം പു​ക​ഴ്ത്തു​ക​യാ​ണ്.

ച​ട​ങ്ങി​നി​ട​യി​ൽ അ​ദ്ദേ​ഹം യു​വ​താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തി. ബാ​ഴ്സ​ലോ​ണ​യു​ടെ കൗ​മാ​ര താ​രം ലാ​മി​ൻ യ​മാ​ൽ പു​ര​സ്കാ​രം വാ​ങ്ങു​ന്ന​തി​നി​ടെ ന​ട​ത്തി​യ ര​സ​ക​ര​മാ​യ മ​റു​പ​ടി​ക​ൾ കേ​ട്ട് റൊ​ണാ​ൾ​ഡോ പൊ​ട്ടി​ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

താ​നൊ​രു പ്ര​ത്യേ​ക വ്യ​ക്തി​പ്ര​ഭാ​വം ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും മ​റ്റാ​രോ​ടും ത​ന്നെ താ​ര​ത​മ്യം ചെ​യ്യ​രു​തെ​ന്നു​മു​ള്ള യ​മാ​ലി​ന്‍റെ പ​ക്വ​ത​യാ​ർ​ന്ന വാ​ക്കു​ക​ളെ റൊ​ണാ​ൾ​ഡോ പു​ഞ്ചി​രി​യോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്.

ഫു​ട്ബോ​ൾ ലോ​ക​ത്തെ അ​വാ​ർ​ഡ് ജേ​താ​വാ​യ റൊ​ണാ​ൾ​ഡോ ഇ​ത്ത​വ​ണ ടെ​ന്നീ​സ് ഇ​തി​ഹാ​സം നോ​വാ​ക് ജോ​ക്കോ​വി​ച്ചി​ന് പു​ര​സ്കാ​രം ന​ൽ​കു​ന്ന അ​വ​താ​ര​ക​നാ​യും വേ​ഷ​മി​ട്ടു.

ക​രി​യ​റി​ലെ സ​മാ​ന​മാ​യ വെ​ല്ലു​വി​ളി​ക​ളും പോ​രാ​ട്ട​വീ​ര്യ​വും പ​ങ്കു​വെ​ക്കു​ന്ന ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ട​ത് ആ​രാ​ധ​ക​ർ​ക്ക് ഇ​ര​ട്ടി മ​ധു​ര​മാ​യി.

ലോ​കം ക​ണ്ട ര​ണ്ട് മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും പ​ര​സ്പ​ര ബ​ഹു​മാ​ന​വും ദൃ​ശ്യ​മാ​യ ആ ​രാ​ത്രി ദു​ബാ​യി​ലെ അ​റ്റ്‌​ലാ​ന്‍റി​സ് റോ​യ​ൽ ഹോ​ട്ട​ലി​ൽ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു.

Latest News

Corehub Up