Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GoaDiaries

Viral

ആകാശത്തെ ആവേശം നിമിഷങ്ങൾക്കുള്ളിൽ നിലവിളിയായി; ഗോവയിലെ പാരാസെയിലിംഗിനിടയിൽ കഴുത്തിൽ കയർ മുറുകി യുവതി

ഗോ​വ​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ഹ​സി​ക കാ​ഴ്ച​ക​ൾ പ​ല​പ്പോ​ഴും ന​മ്മെ വി​സ്മ​യി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും, അ​മി​ത​മാ​യ ആ​വേ​ശം എ​ങ്ങ​നെ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​കാ​മെ​ന്ന് ഓ​ർ​മ്മി​പ്പി​ക്കു​ക​യാ​ണ് ന്യൂ​ട്രീ​ഷ്യ​നി​സ്റ്റാ​യ സു​സ്മി​ത ഗൗ​ര​വ് പ​ങ്കു​വെ​ച്ച അ​നു​ഭ​വം.

പാ​രാ​സെ​യി​ലിം​ഗി​നി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ലി​ൽ വീ​ഴു​ക​യും ക​ഴു​ത്തി​ൽ ക​യ​ർ മു​റു​കി ശ്വാ​സം പോ​ലും നി​ല​യ്ക്കു​ക​യും ചെ​യ്ത ഭ​യാ​ന​ക​മാ​യ നി​മി​ഷ​ങ്ങ​ൾ സു​സ്മി​ത ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ലോ​ക​ത്തെ അ​റി​യി​ച്ച​ത്.

നി​മി​ഷ​നേ​ര​ത്തെ ആ​വേ​ശം ത​ന്‍റെ ജീ​വി​തം ത​ന്നെ ത​ക​ർ​ക്കു​മാ​യി​രു​ന്നു​വെ​ന്നും, മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ആ ​നി​മി​ഷ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ഭ​യം വാ​ക്കു​ക​ൾ​ക്ക് അ​തീ​ത​മാ​ണെ​ന്നും അ​വ​ർ കു​റി​ക്കു​ന്നു.

ക​ട​ലി​ലേ​ക്ക് വീ​ണ​പ്പോ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി​യ ക​യ​ർ വ​ലി​യ ശ്വാ​സം​മു​ട്ട​ലാ​ണ് സു​സ്മി​ത​യ്ക്ക് ഉ​ണ്ടാ​ക്കി​യ​ത്. ര​ക്ഷി​ക്കാ​നാ​യി ആ​രെ​ങ്കി​ലും എ​ത്തു​മോ എ​ന്ന​റി​യാ​ത്ത അ​നി​ശ്ചി​ത​ത്വ​ത്തി​നി​ട​യി​ൽ ദൈ​വാ​നു​ഗ്ര​ഹം കൊ​ണ്ട് മാ​ത്ര​മാ​ണ് താ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​തെ​ന്ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്നു.

എ​ന്നാ​ൽ, സു​സ്മി​ത അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​മ്പോ​ൾ ചു​റ്റു​മു​ള്ള​വ​ർ ചി​രി​ക്കു​ന്ന​തും വീ​ഡി​യോ എ​ടു​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ രോ​ഷ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ​ഹ​ജീ​വി​ക​ളോ​ട് കാ​ട്ടേ​ണ്ട സാ​മാ​ന്യ മ​ര്യാ​ദ പോ​ലും പ​ല​രും മ​റ​ന്നു​പോ​കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ നി​റ​യു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വാ​ട്ട​ർ സ്‌​പോ​ർ​ട്‌​സ് മേ​ഖ​ല​യി​ലെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളെ കു​റി​ച്ചും വ​ലി​യ രീ​തി​യി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഈ ​വീ​ഡി​യോ​യ്ക്ക് പി​ന്നാ​ലെ ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു.

വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​കു​ന്ന​വ​ർ കേ​വ​ലം കൗ​തു​ക​ത്തി​ന് വേ​ണ്ടി മാ​ത്രം ഇ​ത്ത​രം സാ​ഹ​സി​ക​ത​ക​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്നും, സം​ഘാ​ട​ക​ർ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ത്ത​രം വി​നോ​ദ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​വൂ എ​ന്നും സു​സ്മി​ത ത​ന്‍റെ അ​നു​ഭ​വ​ത്തി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വൈ​റ​ലാ​യ ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

Latest News

Corehub Up